മൂവർണ പ്രഭയിൽ ദേശീയദിനാഘോഷം
text_fieldsമസ്കത്ത്: സുൽത്താനേറ്റ് ഒാഫ് ഒമാെൻറ 47ാമത് ദേശീയദിനം സ്വദേശികളും വിദേശികളും അത്യാഹ്ലാദപൂർവം ആഘോഷിച്ചു. വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും മൂവർണ കൊടികളാലും ബലൂണുകളാലും വർണ വിളക്കുകളാലും അലങ്കരിച്ചാണ് ദേശീയദിനത്തെ വരവേറ്റത്.
ദേശീയപതാകകൾ പറത്തിയും ദേശീയഗാനം ആലപിച്ചും ജനങ്ങൾ തെരുവോരങ്ങളിൽ ആഹ്ലാദത്തിമിർപ്പിൽ അമർന്നു. വാഹനങ്ങളിൽ ദേശീയപതാകൾ കെട്ടിവെച്ചും കൈയിലേന്തിയും പോകുന്നവരെ രാവിലെ മുതൽ റോഡുകളിൽ കാണാമായിരുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
അൽ അമിറാത്ത്, അൽ ഖൂദ് ഡാം, സലാലയിലെ ദോഫാർ റിക്രിയേഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിൽ വെടിക്കെട്ട് നടന്നു. രാത്രി എട്ടിനാണ് ആകാശത്തിൽ വർണം വാരിവിതറി വെടിക്കെട്ട് നടന്നത്. അര മണിക്കൂറോളം നീണ്ടുനിന്ന വെടിക്കെട്ട് കാണാൻ നിരവധി പേർ എത്തിയിരുന്നു. പലരും കുടുംബസമേതം നേരത്തേ തന്നെ എത്തിയിരുന്നു. വാണിജ്യസ്ഥാപനങ്ങളും മറ്റും വർണശബളമായി അലങ്കരിച്ചിരുന്നെങ്കിലും അലങ്കാരങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് പൊതുവെ കുറവായിരുന്നു. ദേശീയദിനത്തിെൻറ ഭാഗമായി വിമാന കമ്പനികളും ഹൈപ്പർമാർക്കറ്റുകളുമടക്കം വ്യാപാര വാണിജ്യ സ്ഥാപനങ്ങളും പ്രത്യേകം ഒാഫറുകൾ പ്രഖ്യാപിച്ചിരുന്നു. നിരവധി ഉൽപന്നങ്ങൾക്ക് 47 ശതമാനം വരെ കിഴിവാണ് വിവിധ ൈഹപ്പർ മാർക്കറ്റുകളിൽ നൽകിയത്.
ദേശീയദിനത്തിെൻറ ഭാഗമായുള്ള ഒാഫറുകൾ പലയിടത്തും ഏതാനും ദിവസം കൂടി തുടരും. ഒമാൻടെല്ലും ഉരീദുവും ഉപഭോക്താക്കൾക്കായി സൗജന്യ കോൾടൈം, സൗജന്യ ഡാറ്റ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരുന്നു. വിവിധ വിലായത്തുകളിൽ വരും ദിവസങ്ങളിലും ആഘോഷ പരിപാടികൾ നടക്കും. ബർക്കയിൽ ശനിയാഴ്ച നടന്ന ഒട്ടകയോട്ട മത്സരം വീക്ഷിക്കാൻ നിരവധി പേരാണ് എത്തിയത്. സുൽത്താനുള്ള കൂറ് പ്രഖ്യാപിച്ചുള്ള ഘോഷയാത്രകളും വിവിധ വിലായത്തുകളിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.