ഒമാനിൽ ദേശീയ കോവിഡ് സർവേ പൂർത്തിയായി
text_fieldsമസ്കത്ത്: രാജ്യത്തെ കോവിഡ് രോഗപ്പകർച്ചയുടെ ആഴം കണ്ടെത്തുന്നതിനായുള്ള ദേശീയ സെറോളജിക്കൽ സർവേയുടെ അവസാന ഘട്ടവും പൂർത്തിയായി. ജൂലൈ 11ന് ആരംഭിച്ച സർവേ നാല് ഘട്ടങ്ങളിലായാണ് നടന്നത്. രക്തസാമ്പിളുകൾ ശേഖരിച്ചാണ് സർവേ നടത്തിയത്. ലാബ് പരിശോധനകൾ പൂർത്തിയായ ഉടൻ സർവേ ഫലം പുറത്തുവിടുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സർവേയിൽ പെങ്കടുത്ത സ്വദേശികൾക്കും വിദേശികൾക്കും ഡിസീസ് സർവൈലൻസ് ആൻഡ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ നന്ദി അറിയിച്ചു. മഹാമാരിയെ എതിരിട്ട് രാജ്യത്തെ സുരക്ഷിതമാക്കുന്നതിനായുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ സർവേഫലം സഹായിക്കുമെന്ന് ഡയറക്ടർ ജനറൽ പറഞ്ഞു.
അതിനിടെ രോഗം ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന വിഭഗത്തെ കണ്ടെത്താനായി ആരോഗ്യ മന്ത്രാലയം നടത്തിയ സമഗ്രമായ പഠനത്തിെൻറ ഫലം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രോഗം ആദ്യം കണ്ടെത്തിയ ഫെബ്രുവരി 24 മുതൽ ജൂലൈ 19 വരെ കാലയളവിലെ 68,000ത്തിലധികം രോഗികളുടെ സ്ഥിതിവിവര കണക്കുകളും ആശുപത്രികളിലും തീവ്ര പരിചരണ വിഭാഗങ്ങളിലും പ്രവേശിക്കപ്പെട്ടവരുടെ എണ്ണവുമടക്കം കാര്യങ്ങളാണ് പഠന വിധേയമാക്കിയത്. 60 വയസ്സിന് മുകളിലുള്ളവർക്കാണ് കോവിഡ് മൂലമുള്ള അപകട സാധ്യത കൂടുതലെന്ന് ഇൗ പഠനം പറയുന്നു. 15 മുതൽ 60 വരെ പ്രായമുള്ളവരേക്കാൾ ഇവർ ആശുപത്രിയിൽ പ്രവേശിക്കപ്പെടാൻ എട്ടിരട്ടിയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെടാൻ 11 ഇരട്ടിയും മരണപ്പെടാൻ നാലിരട്ടിയും സാധ്യതയുണ്ട്.
ഗുരുതര ശ്വാസകോശ രോഗങ്ങൾ ഉള്ളവർ, ഗുരുതര വൃക്ക രോഗങ്ങൾ ഉള്ളവർ, ബി.എം.െഎ 40ന് മുകളിലുള്ളവർ എന്നിവരും ശ്രദ്ധിക്കണം. 74 ശതമാനം രോഗികളും 15നും 60നുമിടയിൽ പ്രായമുള്ളവരാണ്. ഇക്കാലയളവിലെ പകുതി രോഗബാധിതരും മസ്കത്തിലാണ്. 81 ശതമാനം രോഗികൾക്കും ലഘുവായത് മുതൽ ഇടത്തരം രോഗലക്ഷണങ്ങൾ വരെയാണ് അനുഭവപ്പെട്ടത്. 14 ശതമാനം പേർക്കാണ് ലക്ഷണങ്ങൾ ഗുരുതരമായത്. അഞ്ച് ശതമാനം പേർ അതിഗുരുതര അവസ്ഥയിലെത്തുകയും ചെയ്തു.
രോഗികളിൽ നാല് ശതമാനം പേരെ ജനറൽ വാർഡുകളിലും 0.4 ശതമാനം പേരെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. 0.5 ശതമാനം പേരാണ് ഇക്കാലയളവിൽ കോവിഡ് മൂലം മരിച്ചത്. ഒരു ലക്ഷം പേരിൽ 8.2 ശതമാനമാണ് മരണനിരക്ക്. 40 ശതമാനം രോഗികൾക്ക് പനിയും 38 ശതമാനം പേർക്ക് ചുമയും 37 ശതമാനം പേർക്ക് തൊണ്ടവേദനയും അനുഭവപ്പെട്ടു. 12 ശതമാനം പേർക്ക് ഇൗ മൂന്ന് ലക്ഷണങ്ങളുമുണ്ടായിരുന്നു. 34 ശതമാനം പേർക്ക് ഒരു ലക്ഷണവുമുണ്ടായിരുന്നുമില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. െഎ.സി.യുവിൽ പ്രവേശിക്കപ്പെട്ടതും മരണത്തിന് ഇരയായതും കൂടുതൽ പ്രമേഹ രോഗികളാണ്, 2.9 ശതമാനമാണിത്. വാക്സിൻ നൽകേണ്ട വിഭാഗത്തെ കണ്ടെത്താൻ ഇൗ പഠനം സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.