ദാഹിറയിൽ സ്വദേശി മുങ്ങിമരിച്ചു
text_fieldsമസ്കത്ത്: ഇബ്രി വിലായത്തിലെ ദാഹിറയിൽ സ്വദേശി മുങ്ങിമരിച്ചു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. സംഭവം അറിഞ്ഞതിനെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മൃതദേഹമാണ് കണ്ടെടുക്കാനായത്.രാജ്യത്ത് പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ വാദികളിൽ നീന്താനിറങ്ങുമ്പോൾ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് അധികൃതർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ലൈഫ് ജാക്കറ്റുകൾ ഉപയോഗിക്കുക, ആവശ്യമായ സുരക്ഷ ഉറപ്പുനൽകുന്ന കമ്പനികളോടൊപ്പം മാത്രം ടൂറിന് പോവുക എന്നിവ ശ്രദ്ധിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അപകടസമയത്ത് സ്വയരക്ഷക്ക് ഇതുപകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.