Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാല തുറമുഖത്ത് നാവികാഭ്യാസവുമായി ഐ.എൻ.എസ് രൺവിജയ്

text_fields
bookmark_border
സലാല തുറമുഖത്ത് നാവികാഭ്യാസവുമായി ഐ.എൻ.എസ് രൺവിജയ്
cancel

മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള നാവികസഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് രൺവിജയ് സലാല തുറമുഖത്തെത്തി. നാവികസേനയുടെ സമുദ്രവിന്യാസത്തിന്റെ ഭാഗമായാണ് കപ്പൽ സലാലയിൽ നങ്കൂരമിട്ടത്.

റോയൽ നേവി ഓഫ് ഒമാന്റെ കപ്പലായ ആർ.എൻ.ഒ.വി സാദയും ഐ.എൻ.എസ് രൺവിജയും സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുത്തു. സലാല തീരത്ത് ഇരു കപ്പലുകളും ചേർന്ന് 'പാസെക്സ്' എന്ന പേരിലുള്ള സമുദ്രസഞ്ചാര, ആശയവിനിമയ അഭ്യാസം നടത്തി. ഇന്ത്യൻ നാവികസേനയുടെ ഔദ്യോഗിക എക്സ് പേജിലാണ് ഐ.എൻ.എസ് രൺവിജയ്‌യുടെ സലാല സന്ദർശനവും ഒമാൻ നാവികസേനയുമായുള്ള സംയുക്ത അഭ്യാസവും സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

റോയൽ നേവി ഓഫ് ഒമാൻ തെക്കൻ നാവിക മേഖലാ കമാൻഡറെ ഐ.എൻ.എസ് രൺവിജയ്‌ കമാൻഡിങ് ഓഫിസർ സന്ദർശിച്ചു. ഇരു രാജ്യങ്ങളുടെയും നാവികസേനാ ഉദ്യോഗസ്ഥർ തമ്മിൽ ആശയവിനിമയവും അനുഭവങ്ങളും കൈമാറി. ഇന്ത്യയും ഒമാനും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന്റെയും അടുത്ത നാവികബന്ധത്തിന്റെയും പ്രതിഫലനമാണ് ഈ സന്ദർശനവും സംയുക്ത അഭ്യാസവും. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്രസഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - INS Ranvijay holds naval exercise at Salalah Port
Next Story