പ്രവാസികൾ നവരാത്രി ആഘോഷിച്ചു
text_fieldsസഹം: ഒമാനിലെ പ്രവാസികളും നവരാത്രി ആഘോഷിച്ചു. ഒമ്പതു ദിവസങ്ങളിലായുള്ള പ്രാർഥനകൾക്കും പൂജകൾക്കും വ്രതത്തിനും ഒടുവിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിലായിരുന്നു നവരാത്രി ആഘോഷം. വിശ്വാസികൾ ഫ്ലാറ്റുകളിൽ ബൊമ്മക്കൊലു ഒരുക്കിയിരുന്നു. നവരാത്രി ആഘോഷത്തിന് ഇന്ത്യയിൽ വിവിധ തലങ്ങളാണ് ഉള്ളത്. മലയാളികൾക്ക് നവരാത്രിയെന്നാൽ വിദ്യയുടെ സരസ്വതീ ഭാവമാണ്. തമിഴ്വീടുകളിലാകെട്ട നവരാത്രി ദിവസങ്ങളിൽ ബൊമ്മക്കൊലുക്കൾ നിറയും. കർണാടകയിൽ ദസറ, ഉത്തരേന്ത്യയിൽ രാമലീല, ബംഗാളിൽ ദുർഗാപൂജ, അസമിൽ കുമാരി പൂജ എന്നീ നിലകളിലാണ് നവരാത്രി കൊണ്ടാടുന്നത്.
ഉത്തരേന്ത്യക്കാർ കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളിൽ നവരാത്രി ആഘോഷത്തിന് നൃത്തവും നിറപ്പകിട്ടും ഇടകലർന്ന ആഘോഷത്തിെൻറ മുഖമാണ്. രാവണനെ ജയിച്ച ശ്രീരാമനെ അനുസ്മരിക്കുന്ന ദിവസമാണ് അവർക്ക് നവരാത്രി. സഹമിൽ തമിഴ്നാട് സ്വദേശി അരുണയുടെ വീട്ടിൽ ബൊമ്മക്കൊലു ഒരുക്കി ഒമ്പതു ദിവസവും പ്രാർഥനയും ഭജനയും ഒരുക്കി.
നിരവധി പേർ ആരാധനകളിൽ പെങ്കടുത്തിരുന്നു. നവരാത്രി ദിനാരംഭത്തിൽ മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നിങ്ങനെ ഒറ്റ സംഖ്യ വരുന്ന പടികൾ കെട്ടി അതിൽ ദേവീദേവന്മാരുെട ബൊമ്മകൾ അഥവാ കളിമൺ പ്രതിമകൾ നിരത്തിവെക്കുകയാണ് ചെയ്യുക. ഏറ്റവും മുകളിലത്തെ പടിയിൽ ലക്ഷ്മി, സരസ്വതി, ദുർഗ എന്നിവരുടെ പ്രതിമകളാണ് വെക്കാറുള്ളത്. ബൊമ്മക്കൊലു ഒരുക്കി ലളിത സഹസ്ര നാമം ചൊല്ലി നവരാത്രി കാലത്തുള്ള ആരാധന ഏറെ വിശിഷ്ടമാണെന്നാണ് വിശ്വാസമെന്ന് അരുണ പറയുന്നു. ഒമ്പതു അസുരന്മാരെ ദുർഗാദേവി നേരിട്ടപ്പോൾ ദേവീ വിജയത്തിനായി സർവ ചരാചരങ്ങളും പ്രാർഥിച്ചതിെൻറ ഓർമപുതുക്കലാണ് ബൊമ്മക്കൊലു എന്നൊരു ഐതിഹ്യവും ഉണ്ടെന്ന് അരുണ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.