Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന​വ​രാ​ത്രി ആ​ഘോ​ഷ​വും...

ന​വ​രാ​ത്രി ആ​ഘോ​ഷ​വും വി​ദ്യാ​രം​ഭ​വും

text_fields
bookmark_border
മ​സ്ക​ത്തി​ലെ ചി​ത്ര ടീ​ച്ച​റു​ടെ വീ​ട്ടി​ൽ ന​ട​ന്ന വി​ദ്യാ​രം​ഭ ച​ട​ങ്ങ്
cancel
camera_alt

മ​സ്ക​ത്തി​ലെ ചി​ത്ര ടീ​ച്ച​റു​ടെ വീ​ട്ടി​ൽ ന​ട​ന്ന വി​ദ്യാ​രം​ഭ ച​ട​ങ്ങ്

മ​സ്ക​ത്ത്​: മ​സ്ക​ത്തി​ലും വി​വി​ധ ഇ​ട​ങ്ങ​ളി​ലും ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളെ പോ​ലെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കൂ​ടു​ത​ലും വീ​ടു​ക​ളി​ൽ ത​ന്നെ ഒ​തു​ങ്ങി. അ​ധ്യാ​പി​ക​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ചി​ത്ര നാ​രാ​യ​ണ​ൻ ഇ​ന്ന​ലെ ഒ​രു​ക്കി​യ ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്ക​മു​ള്ള നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. നി​ര​വ​ധി കു​രു​ന്നു​ക​ൾ ചി​ത്ര ടീ​ച്ച​ർ​ക്ക് മു​ന്നി​ൽ ആ​ദ്യ​ക്ഷ​രം കു​റി​ച്ചു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ എ​ഴു​ത്തി​നി​രു​ത്ത​ൽ ച​ട​ങ്ങു സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ സം​ഘ​ടി​ത​മാ​യി ആ​രും ത​ന്നെ ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യി​ല്ല. വി​ദ്യാ​രം​ഭ ദി​ന​മാ​യ ചൊ​വ്വാ​ഴ്ച ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി, ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ൾ എ​ന്നി​വ​ക്ക്​ അ​വ​ധി​യാ​യി​രു​ന്നു. അ​റി​വി​ന്റെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ കു​റി​ച്ചു​കൊ​ണ്ടു മ​ല​യാ​ള ഭാ​ഷ​യെ​യും അ​തി​ലൂ​ടെ ന​മ്മു​ടെ സം​സ്കാ​ര​ത്തെ​യും തൊ​ട്ട​റി​യാ​ൻ തു​ട​ങ്ങു​ന്ന കു​രു​ന്നു​ക​ൾ​ക്ക് മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NavaratriVijayadashami
News Summary - Navaratri and Vijayadashami Celebration
Next Story