നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ അന്‍സബ് ബ്രാഞ്ച് ഉദ്ഘാടനം നാളെ
text_fieldsനെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ അന്‍സബ് ബ്രാഞ്ച് ഉദ്ഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ
മാനേജമെന്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുന്നു
മസ്കത്ത്: നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ അന്‍സബ് ബ്രാഞ്ചിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നെസ്റ്റോയുടെ ഒമാനിലെ 17ാമത്തെയും ആഗോള തലത്തില്‍ 135-ാമത്തെയും ഔട്ട് ലെറ്റാണിത്. രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ മജ്ലിസ് ശൂറ സെക്രട്ടറി ജനറല്‍ ശൈഖ് അഹമദ് ബിന്‍ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ നദബി ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചക്ക് 12ന് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.
മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന പുതിയ സ്റ്റോറില്‍ ഫ്രഷ് ഗ്രോസറി മുതല്‍ ഇലക്ട്രോണിക്സ്, ലൈഫ് സ്റ്റൈല്‍ കലക്ഷനുകള്‍ വരെയുള്ള ഉൽപന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അതുല്യമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന നിലയിലാണ് സ്റ്റോര്‍ ഒരുക്കിയിരിക്കുന്നതെന്നും വിശാലമായ പാര്‍ക്കിങ് സൗകര്യവും ഇവിടെ സംവിധാനം ചെയ്തിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.
അല്‍ അന്‍സബിന് പുതിയ ഷോപ്പിങ് അനുഭവം നല്കുന്നതില് ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ഗ്രൂപ് കമേഴ്ഷ്യല്‍ ഹെഡ് മുസാവിര്‍ മുസ്തഫ പറഞ്ഞു. ഗുണനിലവാരത്തിനും ഉപഭോക്തൃ സംതൃപ്തിക്കുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ സ്റ്റോര്‍. ഒമാനിലും ആഗോള തലത്തിലും നെസ്റ്റോ ഗ്രൂപ്പിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും മുസാവിര്‍ മുസ്തഫ കൂട്ടിച്ചേര്‍ത്തു.
നെസ്റ്റോ ഗ്രൂപ് കൊമേഴ്ഷ്യല്‍ ഹെഡ് മുസാവിര്‍ മുസ്തഫ, കണ്ട്രി ഹെഡ് ഷഹല്‍ ഷുകത്ത്, ഫിനാന്‍സ് മാനേജര്‍മാരായ കരീം, സമീര്‍, റീജിയനല്‍ ഓപ്പറേഷന്‍സ് മാനേജര്‍ ഷാജി, എഫ് എം സി ജി ബയിംഗ് ഹെഡ് നൗഷാദ്, എച്ച് ആര് ഡയറക്ടര്‍ ഹമീദ് ഖല്ഫാന് അബ്ദുല്ല അല്‍ വഹൈബി, ഓപ്പറേഷന്‍സ് മാനേജര്‍ മുഹമ്മദ് ഹരീബ് അമുര്‍ അല്‍ മസ്കരി, എച്ച് ആര് മാനേജര്‍ സയ്യിദ് അല്‍ ബറാ അല്‍ ബുസൈദി എന്നിവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.