നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മബേലയിൽ പ്രവർത്തനം തുടങ്ങി
text_fieldsമസ്കത്ത്: ജി.സി.സിയിലെ അതിവേഗം വളരുന്ന റീട്ടെയിൽ ശൃംഖലകളിലൊന്നായ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഔട്ട്ലെറ്റ് മബേലയിൽ പ്രവർത്തനം തുടങ്ങി. സയ്യിദ് ഫാഹിര്‍ ഫാതിക് അല്‍ സഈദിന്റെ വിശിഷ്ട സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.
നെസ്റ്റോ ഹൈപര്‍മാര്‍ക്കറ്റിന്റെ സുൽത്തനേറ്റിലെ 17ാമത്തെയും ആഗോളതലത്തിൽ 129മത്തേയും ഔട്ട്ലെറ്റാണിത്. ബിലാദ് മാള്‍ എന്ന പേരിലാണ് ഹൈപര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. 2,15,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ബിലാദ് മാളിന്റെ ഇന്റീരിയറുകളും ആധുനിക സ്റ്റോർ ലേഔട്ടും ലോകോത്തര ഷോപ്പിങ് അനുഭവമാണ് ഉപഭോക്താകൾക്കായി പ്രദാനം ചെയ്യുന്നത്. ഔട്ട്ലെറ്റിൽ 40 ചെക്ക്ഔട്ട് കൗണ്ടറുകൾ, 750ലധികം പാർക്കിങ് സ്ലോട്ടുകൾ, മറ്റ് വിശാലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫര്ണിഷിങിനും വീട്ടലങ്കാര ഉത്പന്നങ്ങള്‍ക്കുമായി നെസ്റ്റോ ഹോം എന്ന പ്രത്യേക വിഭാഗമുണ്ട്.
ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അധികമായി നിരവധി സ്റ്റോറുകള്‍ സംവിധാനിച്ചിട്ടുണ്ട്. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ റസ്റ്റാറന്റുകൾ ഉൾപ്പെടെയുള്ള ഒന്നിലധികം ഡൈനിങ് ഓപ്ഷനുകളും മാളിലുണ്ട്. കുട്ടികൾക്കൊപ്പം കുടുംബത്തിനും ആസ്വാദിക്കാനായി കിഡ്സ് പ്ലേ സെന്ററും സജ്ജീകരിച്ചിട്ടുണ്ട്. ബിലാദ് മാളിനെ മബേലയുടെ ഹൃദയഭാഗത്തെത്തിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് റീജിയണൽ ഡയറക്ടർ ഹാരിസ് പാലൊള്ളത്തിൽ പറഞ്ഞു.
നെസ്റ്റോയുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്. പ്രാദേശിക കമ്മ്യൂണിറ്റിക്കായി ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും ഒരുക്കുന്നതിനൊപ്പം സമാനതകളില്ലാത്ത റീട്ടെയിൽ അനുഭവങ്ങൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. നെസ്റ്റോ ഹൈപര്‍മാര്‍ക്കറ്റ് രാജ്യത്ത് കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തിനകം അഞ്ച് പദ്ധതികൾ കൂടി യാഥാര്‍ഥ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.