ഒമാനി ഉൽപന്നങ്ങളുടെ പ്രദർശനവുമായി നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്
text_fieldsമസ്കത്ത്: മെയ്ഡ് ഇൻ ഒമാൻ കാമ്പയിന്‍റെ ഭാഗമായി ഒമാനി ഉൽപന്നങ്ങളുടെ പ്രദർശനം നെസ്റ്റോ ഹൈപ്പർ മാർക്കറ്റുകളിൽ തുടക്കമായി. ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾക്കായുള്ള പബ്ലിക്ക് എസ്റ്റാബ്ലിഷ്‌മെന്റിന്‍റെ നേതൃത്വത്തിൽ (മദയ്‌ൻ) നടക്കുന്ന ഉൽപന്നങ്ങളുടെ പ്രദർശനം അൽ മബേല സൗത്തിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ മദയ്‌ൻ സി.ഇ.ഒ ഹിലാൽ ബിൻ ഹമദ് അൽ ഹസാനി ഉദ്ഘാടനം ചെയ്തു. റമദാന് മുന്നോടിയായി നടക്കുന്ന അഞ്ച് ദിവസത്തെ കാമ്പയിനിലൂടെ തനത് ഒമാനി ഉൽപന്നങ്ങൾ പരിചയപ്പെടാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
വാണിജ്യ കേന്ദ്രങ്ങളിലും പ്രാദേശിക വിപണിയിലും ഒമാനി ഉൽപന്നങ്ങൾക്ക് ശക്തമായ സാന്നിധ്യമുണ്ടെന്ന് ഹിലാൽ അൽ ഹസനി സ്ഥിരീകരിച്ചു. ഒമാനി ഉൽപന്നങ്ങളെക്കുറിച്ച് സ്വദേശികൾക്കും വിദേശികൾക്കും അവബോധം സൃഷ്ടിക്കാനാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മദയ്‌നിലെ അസി. ഡയറക്ടർ ജനറൽ ഹമൂദ് അൽ ബലൂഷി പറഞ്ഞു. പ്രാദേശിക ബിസിനസുകളെ പിന്തുണക്കാനും ഒമാനി നിർമാതാക്കളുടെ വിൽപന വർധിപ്പിക്കാനുമുള്ള പ്രമോഷന്‍റെ ഭാഗമായാണ് കാമ്പയിൻ നടത്തുന്നതെന്ന് നെസ്റ്റോ മാനേജ്മെന്‍റ് ഭാരവാഹികൾ പറഞ്ഞു. ഇതിലൂടെ തദ്ദേശവാസികൾക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ നൽകുന്നതിനുള്ള അവസരമുണ്ടാകുമെന്നും മാനേജ്മെൻറ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.