നെസ്റ്റോ ഷോപ് ആൻഡ് വിൻ: ആദ്യ ഘട്ട നറുക്കെടുപ്പ് നടന്നു
text_fieldsനെസ്റ്റോ ഷോപ് ആൻഡ് വിൻ നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
മസ്കത്ത്: പ്രമോഷനൽ കാമ്പയിനിന്റെ ഭാഗമായി നെസ്റ്റോ ഗ്രൂപ് ഒരുക്കിയ ഷോപ് ആൻഡ് വിൻ മത്സരത്തിലെ ആദ്യഘട്ട ഇ-റാഫൾ നറുക്കെടുപ്പ് വാദി കബീറിലുള്ള നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഔട്ട്ലെറ്റിൽ നടന്നു. വാണിജ്യ മന്ത്രാലയത്തിന്റെ പ്രതിനിധി സുലിമാൻ അൽ ഖനോബി, നെസ്റ്റോ ജനറൽ മാനേജർമാർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഒന്നാം സമ്മാനം നേടിയ മുഹമ്മദ് ആസിഫ് ഒമാൻ റീട്ടെയിൽ മേഖലയിലെ നെസ്റ്റോ ഗ്രൂപ്പിനോടുള്ള സന്തോഷവും നന്ദിയും പങ്കുവെച്ചു. മികച്ച ഉൽപന്നങ്ങൾ വൻ വിലക്കുറവിൽ ജനങ്ങളിലെത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് നെസ്റ്റോ വാദി കബീർ, റൂവി ഔട്ട്ലെറ്റുകളുടെ ജനറൽ മാനേജർമാരായ റാഫി, അജ്മൽ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.