ഇന്ത്യൻ സ്കൂളിൽ പുതിയ അധ്യായന വർഷത്തിന് തുടക്കം
text_fieldsമസ്കത്ത്: രാജ്യത്തെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് ഞായറാഴ്ച തുടക്കം. അറിവിന്റെ ആദ്യക്ഷരം കുറിക്കാനായി ഒട്ടേറെ കുരുന്നുകളാണ് അറിവിന്റെ മുറ്റത്തേക്കെത്തിയത്. ന്യൂനമർദത്തെതുടർന്ന് മസ്കത്തിൽ രാവിലെ മുതൽ മഴയായിരുന്നു. അതുകൊണ്ട് കേരളത്തിലെ സ്കൂൾ തുറപ്പ് ദിവസത്തെ ഓർമിപ്പിക്കുന്നതായി ഇതെന്ന് രക്ഷിതാക്കളും അധ്യാപകരും അഭിപ്രായപ്പെട്ടു. കെ.ജി. മുതൽ രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ഇന്ത്യൻ സ്കൂൾ ജിബ്രുവിൽ വിപുലമായ തോതിൽ പ്രവേശനോത്സവത്തിനുള്ള തയ്യറെടുപ്പുകൾ നടത്തിയിരുന്നു.
എന്നാൽ, കനത്ത മഴമൂലം വളരെ ലളിതമായ രീതിയിലാണ് പ്രവേശനോത്സവ ചടങ്ങുകൾ നടന്നത്. അധ്യാപകർ കുട്ടികളെ സ്നേഹപൂർവ്വം സ്കൂളിലേക്ക് വരവേറ്റത്. ഈദ് ആഘോഷവും കഴിഞ്ഞാണ് കുട്ടികൾ പുതിയ അധ്യയന വർഷത്തിലേക്കു പ്രവേശിക്കുന്നത്. ഇനി രണ്ടു മാസക്കാലത്തെ അധ്യയനത്തിനു ശേഷം ജൂൺ രണ്ടാം വാരംമുതൽ മധ്യവേനൽ അവധിക്കായി സ്കൂളുകൾ വീണ്ടും അടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.