ദോഫാറിൽ പുതിയ അമോണിയ പ്ലാന്റ് തുറന്നു
text_fieldsമസ്കത്ത്: ആഗോള സംയോജിത ഊർജ ഗ്രൂപ്പായ ഒ.ക്യൂവിന്റെ പുതിയ അമോണിയ പ്ലാന്റ് ഉദ്ഘാടനം ദോഫാർ ഗവർണറേറ്റിൽ നടന്ന് ഏകദേശം 463 മില്യൺ ഡോളർ നിക്ഷേപ ചെലവും പ്രതിദിനം 1000 മെട്രിക് ടൺ ദ്രാവക അമോണിയ ഉൽപാദനശേഷിയുമുള്ളതാണ് പ്ലാന്റ്. ദോഫാർ ഗവർണർ സയ്യിദ് മർവാൻ തുർക്കി അൽ സഈദിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ശൈഖുമാർ, സി.ഇ.ഒമാർ, പൗരപ്രമുഖർ എന്നിവർ സംബന്ധിച്ചു. അമോണിയ പ്ലാന്റിന്റെ സൗകര്യങ്ങൾ ഗവർണർ സന്ദർശിച്ചു. ഉൽപാദനഘട്ടങ്ങളെക്കുറിച്ചും സാമ്പത്തിക വൈവിധ്യവത്കരണ നയങ്ങളുമായി ബന്ധപ്പെട്ട സർക്കാർ പദ്ധതികളെ പിന്തുണക്കുന്നതിൽ പ്ലാന്റ് വഹിക്കുന്ന പങ്കിനെക്കുറിച്ചും മറ്റും അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു.
ഒ.ക്യൂവിന്റെ ഉടമസ്ഥതയിലുള്ള തന്ത്രപരമായ വികസനപദ്ധതികളിലൊന്നാണ് അമോണിയ പ്ലാന്റെന്ന് ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയിലെ നിക്ഷേപത്തിനായുള്ള ഡെപ്യൂട്ടി ചെയർമാനും ഒ.ക്യൂ ഗ്രൂപ്പിന്റെ ബോർഡ് ചെയർമാനുമായ മുൽഹിം ബഷീർ അൽ-ജാർഫ് പറഞ്ഞു. രാസവളങ്ങളുടെ ഉൽപാദനത്തിന് പ്രധാന ഘടകമാണ് അമോണിയ. കൂടാതെ സിന്തറ്റിക് റെസിനുകൾ, ഡിറ്റർജന്റുകൾ, കൂളന്റുകൾ, സിന്തറ്റിക് നാരുകൾ, പോളിയുറീൻ എന്നിവയുടെ നിർമാണത്തിലെ ഒരു പ്രധാന ഇന്റർമീഡിയറ്റ് രാസവസ്തുവായം അമോണിയ ഉപയോഗിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.