തിരുവനന്തപുരം കിംസ് ഹെൽത്തിൽ പുതിയ ടവർ 'കിംസ് ഹെൽത്ത് ഈസ്റ്റ്' ഒരുങ്ങി
text_fieldsതിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ പരിരക്ഷാമേഖലയിൽ ലോകോത്തര ചികിത്സാ സംവിധാനങ്ങളും സജ്ജീകരണങ്ങളുമായി തിരുവനന്തപുരം കിംസ്ഹെൽത്തിൽ പുതിയ ടവർ 'കിംസ്ഹെൽത്ത് ഈസ്റ്റ്' ഒരുങ്ങി. 4.6 ലക്ഷം ചതുരശ്രയടിയിലാണ് 10 നിലയിലുള്ള പുതിയ ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. കിംസ് ഹെൽത്തിെൻറ മൂന്നാം ഘട്ട വികസനത്തിെൻറ ഭാഗമായി മുന്നൂറുകോടി രൂപ ചെലവഴിച്ചാണ് സമ്പൂർണമായും പരിസ്ഥിതിസൗഹൃദമായ ഈ പുതിയ പദ്ധതി യാഥാർത്ഥ്യമാക്കിയത്. അത്യാധുനിക ഓപറേഷൻ തിയേറ്ററുകൾ, കേന്ദ്രീകൃത നിരീക്ഷണമുള്ള 75 കിടക്കകളുള്ള െഎ.സി.യു, റോബോട്ടിക് സർജറി യൂണിറ്റ്്്, ഹൈപ്പർബാറിക് ഓക്സിജൻ സൗകര്യം, വിശാലമായ ബെർത്തിങ് സ്യൂട്ടുകൾ, ഡെലിവറി റൂമുകൾ, 170 എസി മുറികൾ, വെൽനെസ് സെൻറർ, ഫാർമസി, കഫെറ്റീരിയ തുടങ്ങിയവയാണ് പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം എന്നിവ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകൾക്കുള്ള വിഭാഗവും പ്രത്യേക മാതൃശിശു വിഭാഗവും ഇവിടെ പ്രവർത്തിക്കും. ഫീറ്റൽ മെഡിസിൻ, പെരിനാറ്റോളജി, അഡ്വാൻസ്ഡ് കാർഡിയാക് ആൻഡ് ന്യൂറോസർജറി, പീഡിയാട്രിക് കാർഡിയാക് സർജറി, 30 കിടക്കകളുള്ള അത്യാധുനിക നവജാതശിശു ചികിഝാ വിഭാഗവും ഐസിയുവും അനുബന്ധ സേവനങ്ങളും പുതിയ ബ്ലോക്കിലുണ്ട്.
മഹാമാരി നിരവധി പാഠങ്ങൾ പഠിപ്പിച്ചതായി കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. നൂതന ആരോഗ്യപരിരക്ഷ പ്രദാനം ചെയ്യുന്നതിലൂടെ കിംസ്ഹെൽത്തിെൻറ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രതീകമായിരിക്കും പുതിയ ബ്ലോക്ക്. പരിസ്ഥിതി സൗഹാർദമായാണ് നിർമ്മാണം. കെട്ടിടത്തിനാവശ്യമായ ഈർജ ലഭ്യതക്ക് സൗരോർജ്ജ പാനലുകളും വെള്ളത്തിന് മഴവെള്ള സംഭരണിയും സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ബ്ലോക്കിലൂടെ കേരളത്തിലെ ജനങ്ങൾക്കായി ചികിത്സാരംഗത്ത് അത്യാധുനിക വികാസങ്ങൾ കൂട്ടിച്ചേർക്കുകയാണ് കിംസെന്ന് വൈസ് ചെയർമാൻ ഡോ.ജി വിജയരാഘവൻ പറഞ്ഞു. അത്യാധുനിക സാങ്കേതിക സൗകര്യങ്ങളൊരുക്കുന്നതിനും ലോകോത്തര ചികിത്സാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനുമാണ് കിംസ് ശ്രമിക്കുന്നതെന്ന് കിംസ്ഹെൽത്ത് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. ഷെറീഫ് സഹദുള്ള പറഞ്ഞു. കിംസ്ഹെൽത്ത് രണ്ട് ദശാബ്ദം പൂർത്തീകരിച്ചതായി എക്സിക്യുട്ടീവ് ഡയറക്ടർ ഇ.എം നജീബ് അറിയിച്ചു. 900 ൽപരം ഡോക്ടർമാരും 6000 ആരോഗ്യപരിരക്ഷാ െപ്രാഫഷണലുകളുമായി ആറ് രാജ്യങ്ങളിൽ ഗ്രൂപ്പിെൻറ സാന്നിധ്യമുണ്ട്. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമുൾപ്പെടെയുള്ള ആകെ കിടക്കളുടെ ശേഷി 2,000 ഉയർന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.