ഒമാനും യു.എ.ഇക്കും ഇടയിൽ പുതിയ കരാതിര്‍ത്തി തുറക്കുന്നു
text_fieldsഒമാനും യു.എ.ഇക്കും ഇടയിൽ പുതുതായി തുറക്കുന്ന ദിബ്ബ ബോര്‍ഡ്
മസ്കത്ത്: ഒമാനും യുനൈറ്റഡ് അറബ് എമിറേറ്റ്സിനും (യു.എ.ഇ) ഇടയില്‍ പുതിയ കരാതിര്‍ത്തി തുറക്കുന്നു. ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റായ മുസന്ദമിനെയും യു.എ.ഇയുടെ ഫുജൈറ എമിറേറ്റ്സിനെയും ബന്ധിപ്പിക്കുന്ന ദിബ്ബ ബോര്‍ഡര്‍ ബുധനാഴ്ച ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്.ഒ.പി) അറിയിച്ചു.
യാത്രികര്‍ക്കും ചരക്ക് കടത്തിനും ഉള്‍പ്പെടെ ദിബ്ബ അതിര്‍ത്തി വഴി സൗകര്യമൊരുങ്ങും. സുൽത്താനേറ്റിശല പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ മുസന്ദമിലേക്ക് അയല്‍ രാഷ്ട്രത്തില്‍ നിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും സാധിക്കും. ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെയും താമസക്കാരുടെയും യാത്ര സുഗമമാക്കുന്നതിനും പുതിയ കരാതിര്‍ത്തി സഹായകമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.