ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ പുതിയ ശാഖ സുൽത്താൻ ഖാബൂസ് പോർട്ടിൽ
text_fieldsമസ്കത്ത്: രാജ്യത്തെ പ്രമുഖ പണമിടപാട് സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ (ജി.എം.ഇ.സി) 60ാമത് ശാഖ മത്രയിലെ സുൽത്താൻ ഖാബൂസ് പോർട്ടിൽ പ്രവർത്തനം തുടങ്ങി. തുറമുഖ ഡയറക്ടർ ബദർ അൽ ഷന്ദൂദി ഉദ്ഘാടനം നിർവഹിച്ചു. തുറമുഖ, ജി.എം.ഇ.സി ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു. പണമിടപാടിന് ഇത്തരത്തിലുള്ള സൗകര്യം ഒരുക്കിയ ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ പ്രമോട്ടർമാരെയും മാനേജ്മെന്റിനെയും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികൾ എത്തുന്ന പ്രധാന പ്രദേശമാണ് മത്രയിലെ ഖാബൂസ് പോർട്ട്. ഈ ശൈത്യകാല സീസണിൽ 200 ക്രൂസ് കപ്പലുകളിലായി സഞ്ചാരികൾ എത്തുമെന്നാണ് കണക്കാക്കുന്നത്. ഇത്തരം വിനോദ സഞ്ചാരികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലാണ് പുതിയ ശാഖ വിഭാവനം ചെയ്തിരിക്കുന്നത്.
രാജ്യത്തെ ടൂറിസം മേഖലക്ക് ഉത്തേജനം നൽകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിനുള്ളിലും പുതിയ ശാഖ അടുത്തിടെ തുറന്നിരുന്നു. സ്വദേശികൾക്കും വിദേശികൾക്കും വിനോദസഞ്ചാരികൾക്കും കറൻസി വിനിമയവും പണമയക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ടായിരുന്നില്ല. മസ്കത്ത്, ദുകം ഇന്റർനാഷനൽ എയർപോർട്ടുകളിൽ ജി.എം.ഇ.സി ഇതിനകം കറൻസി വിനിമയസൗകര്യം പൗരന്മാർക്കും പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും നൽകുന്നുണ്ട്. സുൽത്താനേറ്റിലെ തിരഞ്ഞെടുത്ത ശാഖകളിൽ ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ സേവനങ്ങളും നൽകിവരുന്നു. സുൽത്താനേറ്റിലെ എല്ലാ വിഭാഗക്കാർക്കും മികച്ച സാമ്പത്തിക സേവനങ്ങൾ നൽകാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ജി.എം.ഇ.സിയുടെ ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.