ജോയി ആലുക്കാസ് എക്സ്ചേഞ്ചിന്റെ പുതിയ ശാഖ ദുകമിൽ പ്രവർത്തനം തുടങ്ങി
text_fieldsമസ്കത്ത്: ഒമാനിലെ പണമിടപാട് സ്ഥാപനം ജോയി ആലുക്കാസ് എക്സ്ചേഞ്ചിന്റെ പുതിയ ശാഖ അൽവുസ്ത ഗവർണറേറ്റിലെ ദുകം വിലായത്തിൽ പ്രവർത്തനം തുടങ്ങി. ജോയി ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന ചടങ്ങിൽ ഓപറേഷൻസ് മാനേജർ അൻസാർ ഷെന്തർ, സീനിയർ ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ വിവേക് വർഗിസ്, ദുകം ബ്രാഞ്ച് മാനേജർ മൊബിൻ ജെയിംസ് എന്നിവർ പങ്കെടുത്തു.
കൂടുതൽ ജനങ്ങളിലേക്ക് സർവിസ് എത്തിക്കുന്നതിന്റെ ഭാഗമായി എല്ലാ ഗവർണറേറ്റുകളിലും ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ സേവനം ലഭ്യമാക്കുമെന്ന് ജനറൽ മാനേജർ നിക്സൺ ബേബി പറഞ്ഞു.
ഈ വർഷം എട്ട് പുതിയ ബ്രാഞ്ചുകൾ വിവിധ ഗവർണറേറ്റുകളിലായി പ്രവർത്തനം ആരംഭിക്കും. 2024 ആകുന്നതോടെ ഒമാനിലെ മൊത്തം ബ്രാഞ്ചുകളുടെ എണ്ണം 50 ആക്കി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.