Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപുതുപുലരി; പുത്തൻ...

പുതുപുലരി; പുത്തൻ പ്രതീക്ഷകൾ...

text_fields
bookmark_border
പുതുപുലരി;  പുത്തൻ പ്രതീക്ഷകൾ...
cancel
camera_alt

മ​ത്ര സ്ക്വ​യ​ർ പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ

പ്ര​തീ​ക്ഷ​യു​​ടെ നി​റ​ങ്ങ​ളു​മാ​യി ഒ​രു പു​തു​വ​ർ​ഷം കൂ​ടി. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ വി​വേ​ക​പൂ​ർ​ണ​വും ദീ​ർ​ഘ​വീ​ക്ഷ​​ണ​ത്തോ​ടെ​യു​മു​ള്ള ഭ​ര​ണ​ത്തി​നു​ കീ​ഴി​ൽ വി​ക​സ​ന​ത്തി​ന്‍റെ പു​തു​ലോ​ക​ത്തി​ലേ​ക്കു​ കു​തി​ക്കു​ക​യാ​ണ്​ ഒ​മാ​ൻ. എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ക​ണ്ടെ​ത്താ​നു​ള്ള രാ​ജ്യ​ത്തി​ന്‍റെ മാ​ർ​ഗങ്ങ​ളും വി​ജ​യ​പ​ടി​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്​ 2024ൽ ​​പ്ര​തീ​ക്ഷ ന​ൽ​കു​ന്ന കാ​ര്യ​മാ​ണ്. ക്രൂ​സ്​ ക​പ്പ​ലു​ക​ൾ എ​ത്തിതു​ട​ങ്ങി​യ​ത്​ വി​നോ​ദസ​ഞ്ചാ​ര​മേ​ഖ​ല​ക​ളി​ലും ഉ​ണ​ർ​വു​ പ​ക​ർ​ന്നി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന മ​നു​ഷ്യ​വി​ഭ​വ​മാ​യ യു​വ​ത​യെ പ​രി​ഗ​ണി​ച്ചും ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളെ ചേ​ർ​ത്തു പി​ടി​ച്ചും രാ​ജ്യ​ത്തെ കൂ​ടു​ത​ൽ പു​രോ​ഗ​തി​യി​ലേ​ക്കു ന​യി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ്​ ഒ​രു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പു​തു​വ​ർ​ഷ​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​തു​മാ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ ഒ​രു എ​ത്തി​നോ​ട്ടം.


മ​ത്ര സ്ക്വ​യ​ർ പ​ദ്ധ​തി ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കും

മ​സ്ക​ത്ത്​: പ്ര​ഥ​മ ബി​ൽ അ​റ​ബ് ബി​ൻ ഹൈ​തം ആ​ർ​ക്കി​ടെ​ക്ച​റ​ൽ ഡി​സൈ​ൻ അ​വാ​ർ​ഡ് നേ​ടി​യ മ​ത്ര സ്ക്വ​യ​ർ പ​ദ്ധ​തി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി 2024ലെ ​ആ​ദ്യ​പാ​ദ​ത്തി​ൽ ന​ട​പ്പാ​ക്കും. ഇ​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്കു​ട​ൻ ക​ട​ക്കും. പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ ഭൂ​പ​ടം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​സ്ഥി​തി ഏ​ജ​ൻ​സി​യു​മാ​യി (ഇ.​എ) ഏ​കോ​പി​പ്പി​ച്ച് ഖു​റം റി​സ​ർ​വി​നെ ഖു​റം പാ​ർ​ക്കു​മാ​യി ല​യി​പ്പി​ക്കാ​നും ന​ട​ത്തം, ബോ​ട്ട് സ​വാ​രി, മ്യൂ​സി​യം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ക്യാ​മ്പി​ങ്​ പ്രേ​മി​ക​ൾ​ക്കാ​യി ഖു​റി​യാ​ത്തി​നെ ഒ​രു ല​ക്ഷ്യ​സ്ഥാ​ന​മാ​ക്കി മാ​റ്റാ​നു​ള്ള ഒ​രു പ​ദ്ധ​തി​യും നി​ല​വി​ലു​ണ്ട്.

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ രാ​ജ​കീ​യ ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മ​ത്ര സ്​​ക്വ​യ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഒ​മാ​നി വാ​സ്തു​വി​ദ്യ​യി​ൽ പു​തി​യ നി​ല​വാ​ര​ത്തോ​ടെ ത​ദ്ദേ​ശീ​യ​രും വി​ദേ​ശി​ക​ളു​മാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഘ​ട​ന​യാ​കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ മ​ത്ര​ക്ക്​ കൈ​വ​രി​ക.

അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് അ​ൽ ഗ​ദാ​മി, ഉ​മൈ​മ മ​ഹ്മൂ​ദ് അ​ൽ ഹി​നാ​യ്, അ​ബ്ദു​ല്ല സാ​ലി​ഹ് അ​ൽ ബ​ഹ്‌​രി എ​ന്നി​വ​രു​ടെ മ​ത്ര സ്‌​ക്വ​യ​ർ പ​ദ്ധ​തി​യാ​യി​രു​ന്നു പ്ര​ഥ​മ ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം പു​ര​സ്‌​കാ​രം നേ​ടി​യി​രു​ന്ന​ത്. ആ​ർ​ക്കി​​ടെ​ക്​​ച​ർ മേ​ഖ​ല​യി​ൽ ക​ഴി​വ്​ തെ​ളി​യി​ച്ച​വ​ർ​ക്കാ​യി​രു​ന്നു പു​ര​സ്‌​കാ​രം ന​ൽ​കി​യി​രു​ന്ന​ത്. 20,000 റി​യാ​ലാ​യി​രു​ന്നു​ സ​മ്മാ​ന​ത്തു​ക. മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വി​ദ​ഗ്ധ​രു​ടെ വൈ​ദ​ഗ്ധ്യം ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് സു​ഗ​മ​മാ​ക്കു​മെ​ന്ന് മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഹു​മൈ​ദി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു 7,500 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് തു​റ​മു​ഖം ഉ​ൾ​പ്പെ​ടെ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മ​ത്ര ഒ​മാ​നി നാ​ഗ​രി​ക​ത​യു​ടെ ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ സു​പ്ര​ധാ​ന സ്ഥ​ല​മാ​ണ്.


നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ബോ​ട്ടാ​ണി​ക്ക്ഗാ​ർ​ഡ​ൻ


സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ

അ​ഞ്ച്​​ ദ​ശ​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്നതാണ് ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ

മ​സ്ക​ത്ത്​: ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ന്റെ 90 ശ​ത​മാ​നം നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ഈ ​വ​ർ​ഷം പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നാ​ണ്​ ​ പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രി സ​ലിം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​ഹ്റൂ​ഖി അ​റി​യി​ച്ചി​ട്ടു​ള്ള​ത്. പ​ദ്ധ​തി ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ങ്ങാ​ൻ കൂ​ടു​ത​ൽ സ​മ​യ​വും സാ​മ്പ​ത്തി​ക​വും മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യും ആ​വ​ശ്യ​മാ​ണ്. ഈ ​ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം ഉ​ട​ൻ നി​റ​വേ​റ്റ​പ്പെ​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. റോ​യ​ൽ ഓ​പ്പ​റ ഹൗ​സ് മ​സ്‌​ക​ത്ത്, ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം, നാ​ഷ​ന​ൽ മ്യൂ​സി​യം എ​ന്നി​വ പോ​ലെ ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​നും രാ​ജ്യ​ത്തെ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ക​ണ​ക്കു​​കൂ​ട്ടു​ന്ന​ത്. അ​ഞ്ച്​​ ദ​ശ​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​നി​ൽ അ​ഞ്ച് പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ളു​ണ്ട്.

ദോ​ഫാ​ർ പ​ർ​വ​ത​നി​ര​ക​ളു​ടെ ഹ​രി​ത​ഗൃ​ഹം (ഗ്രീ​ൻ ഹൗ​സ്), വാ​ഹ​ന പാ​ർ​ക്കി​ങ്​ കെ​ട്ടി​ടം, പു​നഃ​രു​പ​യോ​ഗ ഊ​ർ​ജ​കേ​ന്ദ്രം, പ​രി​സ്ഥി​തി​കേ​ന്ദ്രം, സ​ന്ദ​ർ​ശ​ക​കേ​ന്ദ്രം, വി.​ഐ.​പി കെ​ട്ടി​ടം എ​ന്നി​വ ഇ​തി​ൽ ​പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

860 മീ​റ്റ​ർ നീ​ള​മു​ള്ള കേ​ബി​ൾ കാ​ർ ലൈ​നു​ക​ൾ ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യി. ഇ​ത് സ​ന്ദ​ർ​ശ​ക​രെ അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ ഗാ​ർ​ഡ​നി​ലൂ​ടെ സ​ഞ്ച​രി​ച്ച്​ കാ​ഴ്ച​ക​ൾ കാ​ണാ​ൻ പ്രാ​പ്ത​രാ​ക്കും. ഏ​ക​ദേ​ശം 500 പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി. ഹാ​ജ​ർ പ​ർ​വ​ത​നി​ര​ക​ളു​ടെ ഹ​രി​ത​ഗൃ​ഹ​ത്തെ​യും ദോ​ഫാ​ർ പ​ർ​വ​ത​നി​ര​ക​ളു​ടെ ഹ​രി​ത​ഗൃ​ഹ​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന താ​ൽ​ക്കാ​ലി​ക കാ​ൽ​ന​ട പാ​ല​വും ഗാ​ർ​ഡ​നി​ലു​ണ്ടാ​കും.

ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ മ​സ്ക​ത്തി​ൽ​നി​ന്ന്​ 35 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സീ​ബ്​ വി​ല​യ​ത്തി​ലെ അ​ൽ ഖൂ​ദി​ൽ 423 ഹെ​ക്ട​റി​ൽ മ​ല​നി​ര​ക​ൾ​ക്കും വാ​ദി​ക​ൾ​ക്കും ഇ​ട​യി​ലാ​യാ​ണ് ബോ​ട്ടാ​ണി​ക്​ ഗാ​ർ​ഡ​ൻ​ ഒ​രു​ങ്ങു​ന്ന​ത്. 700ഓ​ളം എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​മാ​നി​ന്‍റെ സ​സ്യ വൈ​വി​ധ്യ​ങ്ങ​ൾ​ക്ക്​ സു​സ്ഥി​ര ഭാ​വി ഒ​രു​ക്കു​ന്ന​തി​നൊ​പ്പം ജൈ​വ​സ​മ്പ​ത്ത്​ കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ജ​ന​ങ്ങ​ളെ ​​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ്​ ബോ​ട്ടാ​ണി​ക്​ ഗാ​ർ​ഡ​ൻ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഒ​മാ​നി​ന്‍റെ ത​ന​ത്​ സ​സ്യ​വൈ​വി​ധ്യ​ങ്ങ​ളെ ക​ണ്ടെ​ത്തി, കൃ​ഷി ചെ​യ്ത്, സം​ര​ക്ഷി​ക്കു​ന്ന​തും അ​തു​വ​ഴി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ എ​ല്ലാ സീ​സ​ണി​ലും സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന ഒ​മാ​നി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി ബോ​ട്ടാ​ണി​ക്​ ഗാ​ർ​ഡ​ൻ മാ​റു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.




ലോ​ക്ക​ൽ ടാ​ക്സി​ക​ളു​ടെ സേ​വ​നം ആ​പ് അ​ധി​ഷ്ടി​ത ക​മ്പ​നി​ക​ളി​ലൂ​ടെ

മ​സ്‌​ക​ത്ത്​: പൊ​തു​നി​ര​ത്തു​ക​ളി​ൽ ഓ​ടു​ന്ന ഓ​റ​ഞ്ച്, വെ​ള്ള നി​റ​ത്തി​ലു​ള്ള ടാ​ക്സി​ക​ളു​ടെ സേ​വ​നം ഈ ​വ​ർ​ഷം​മു​ത​ൽ ആ​പ്പ്​ അ​ധി​ഷ്ടി​ത ക​മ്പ​നി​ക​ളി​ലൂ​ടെ. ജ​നു​വ​രി ഒ​ന്നി​ന​കം ലൈ​സ​ൻ​സു​ള്ള ഓ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ ക​മ്പ​നി​ക​ളി​ൽ ചേ​ര​ണ​മെ​ന്ന്​ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഒ​മാ​നി​ൽ ടാ​ക്സി സേ​വ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ഗ​താ​ഗ​ത​വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഈ ​നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്​. ഒ​മാ​ൻ​ടാ​ക്‌​സി, ഒ​ടാ​ക്‌​സി, മ​ർ​ഹ​ബ, ഹ​ല, ത​സ്‌​ലീം എ​ന്നി​വ​യാ​ണ് മ​ന്ത്രാ​ല​യം ലി​സ്‌​റ്റ് ചെ​യ്‌​ത ലൈ​സ​ൻ​സു​ള്ള ക​മ്പ​നി​ക​ൾ. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ടാ​ക്സി​ക​ൾ​ക്ക്​ സ​ർ​വി​സ് ന​ട​ത്താ​ൻ അ​നു​മ​തി​ന​ൽ​കി ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​നു​തു​ട​ക്ക​മി​ട്ടി​രു​ന്ന​ത്. ന​വം​ബ​ർ ഒ​ന്നി​ന്​ ആ​രം​ഭി​ച്ച ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഹോ​ട്ട​ലു​ക​ൾ, വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ, തു​റ​മു​ഖ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം ന​ട​ത്തു​ന്ന​തി​നു​മാ​ണ്​ ടാ​ക്സി​ക​ൾ​ക്ക്​ അ​നു​മ​തി​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഹോ​ട്ട​ലു​ക​ളി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ടാ​ക്സി​ക​ളു​ടെ അ​ടി​സ്ഥാ​ന നി​ര​ക്ക്​ 1.5 റി​യാ​ലാ ണ്​ ​നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. പി​ന്നീ​ടു​ള്ള ഓ​രോ​കി​ലോ​മീ​റ്റ​റി​നും 250 ബൈ​സ ഈ​ടാ​ക്കും. പ​ത്തു മി​നി​റ്റ് ക​ഴി​ഞ്ഞാ​ൽ വെ​യി​റ്റി​ങ്​ ചാ​ർ​ജ് ആ​യി 50 ബൈ​സ​യും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ ടാ​ക്സി നി​ര​ക്ക് 300 ബൈ​സ​യി​ൽ ആ​രം​ഭി​ക്കും. പി​ന്നീ​ടു​ള്ള ഓ​രാ കി​ലോ​മീ​റ്റ​റി​നും 130 ബൈ​സ​യാ​യി​രി​ക്കും. കാ​ത്തി​രി​പ്പ് നി​ര​ക്ക് ഹോ​ട്ട​ൽ ടാ​ക്സി​ക​ൾ​ക്ക് തു​ല്യ​മാ​ണ്. യാ​ത്ര​യു​ടെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് ഒ​രു റി​യാ​ലാ​യി​രി​ക്കും. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ തു​റ​മു​ഖ​ത്തി​ൽ സേ​വ​നം ന​ട​ത്തു​ന്ന ടാ​ക്സി​ക​ളു​ടെ അ​ടി​സ്​​ഥാ​ന നി​ര​ക്ക്​ 1.5 റി​യാ​ൽ ആ​യി​രി​ക്കും. പി​ന്നീ​ട്​ ഓ​രോ കി.​മീ​റ്റ​റി​ന്​ 250 ബൈ​സ​യും പ​ത്ത് മി​നി​റ്റ്​ ​ക​ഴി​ഞ്ഞാ​ൽ വെ​യി​റ്റി​ങ് ചാ​ർ​ജാ​യി 50 ബൈ​സ​യും ന​ൽ​കേ​ണ്ടി വ​രും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscat
News Summary - New dawn; New Hopes...
Next Story