കൽമാസ്, ബ്രഡ് പോക്കറ്റ്...തീൻമേശകൾ കൈയ്യടക്കി ന്യൂജൻ വിഭവങ്ങൾ
text_fieldsറഫീഖ് പറമ്പത്ത്
സുഹാർ: പ്രവാസി അടുക്കളകൾ പരീക്ഷണ ശാലയാവുകയാണ് റമദാൻ കാലയളവിൽ. പുതിയ ഇനങ്ങൾ തീൻ മേശകളിൽ സ്ഥാനംപിടിച്ചു. തരിക്കഞ്ഞിയും ടയർ പത്തിരിയും കുഞ്ഞി ഒറോട്ടിയും നൈസ് പത്തിരിയും കൊണ്ട് കാലങ്ങളോളം നോമ്പ് തുറന്ന ആളുകളുടെ ഇളമുറക്കാർ കൽമാസ്, ബ്രഡ് പോക്കറ്റ്, ഇറാനി പോള, തായ് സ്പ്രിങ് റോൾ, ഇടി പത്തിരി, സ്മൂത്തി, അഫ്ഗാൻ പുലാവ് എന്നിങ്ങനെ ലോകത്തിന്റെ വിവിധ കോണുകളിലുമുള്ള ഭക്ഷണമാണ് ഒരുക്കുന്നത്.
യൂട്യൂബിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന പാചക വിദഗ്ധർ പുത്തൻ വിഭവങ്ങളുമായി ദിനേനെയെന്നോണം സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയാണ്. പുട്ട് ഐസ്ക്രീം, ഐസ്ക്രീം പൊരിച്ചത്, ഇഡലി ഐസ്ക്രീം, മിക്സ് പഴം പൊരി, ബീഫ് വരട്ടിയത് എന്നിങ്ങനെ വ്യത്യസ്ത രുചിക്കൂട്ടുകളാണ് പലരും പരീക്ഷിക്കുന്നത്. കപ്പ കൊണ്ടും ചക്കകൊണ്ടും ഉണ്ടാക്കാവുന്ന വിഭവത്തിന് എണ്ണമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.