പ്രവാസി വെൽഫെയർ ഒമാനിന് പുതിയ സാരഥികൾ
text_fieldsമസ്കത്ത്: പ്രവാസി വെൽഫെയർ ഒമാന്റെ 2024-25 കാലയളവിലേക്കുള്ള പ്രസിഡന്റായി ഷമീർ കൊല്ലക്കാനെയും ജനറൽ സെക്രട്ടറിമാരായി സാജിദ് റഹ്മാൻ, ഫൈസൽ ഇബ്രാഹിം എന്നിവരെയും തെരഞ്ഞെടുത്തു. കെ. മുനീർ വടകര, അർഷാദ് പെരിങ്ങാല, അസീസ് വയനാട്, ഫാത്തിമ ജമാൽ എന്നിവരാണ് വൈസ് പ്രസിഡന്റ്മാർ.
കെ.മുനീർ വടകര, അർഷാദ് പെരിങ്ങാല, അസീസ് വയനാട്, ഫാത്തിമ ജമാൽ, സാജിദ് റഹ്മാൻ, ഫൈസൽ ഇബ്രാഹിം, അസീബ് മാള, റിയാസ് വളവന്നൂർ, അലി മീരാൻ, സഫീർ നരിക്കുനി, ഫൈസൽ മാങ്ങാട്ടിൽ, ഖാലിദ് ആതവനാട്, സൈദ് അലി ആതവനാട്, സനോജ് മട്ടാഞ്ചേരി, ഫിയാസ് കമാൽ, നൗഫൽ കളത്തിൽ, മുഫീദ അസീബ്, സുമയ്യ ഇഖ്ബാൽ, താഹിറ നൗഷാദ്, സബിത അസീസ് എന്നിവരെ കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
ഒമാനിലെ മലയാളി സമൂഹത്തിൽ സന്നദ്ധസേവന പ്രവർത്തനങ്ങളിൽ സുപരിചിതനായ ഷമീർ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. വരും വർഷങ്ങളിൽ സന്നദ്ധ, കല, സാംസ്കാരിക, കായിക മേഖലയിൽ വ്യത്യസ്തമായ പരിപാടികളുമായി പ്രവാസി വെൽഫെയർ മലയാളി സമൂഹത്തിൽ നിറഞ്ഞു നിന്ന് പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് ഷമീർ കൊല്ലക്കാൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ ഉപാധ്യക്ഷൻ ഹമീദ് വാണിയമ്പലം നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.