പുതുക്കിയ വൈദ്യുതി നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ
text_fieldsമസ്കത്ത്: രാജ്യത്തെ പുതുക്കിയ വൈദ്യുതി നിരക്കുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വിസസ് റഗുലേഷന് (എ.പി.എസ്.ആര്) പാര്‍പ്പിട, വമ്പന്‍ പാര്‍പ്പിടേതര ഉപയോക്താക്കള്‍ക്കുള്ള വൈദ്യുത നിരക്ക്, കണക്ഷന്, വിതരണ ഫീസുകളാണ് പുതുക്കിയത്.
പുതുക്കിയ താരിഫുകൾ റെസിഡൻഷ്യൽ, നോൺ റെസിഡൻഷ്യൽ, അഗ്രികൾച്ചറൽ, ഫിഷറീസ് എന്നിവയുൾപ്പെടെ ഒന്നിലധികം മേഖലകളിലുടനീളം വൈദ്യുതി വില ക്രമീകരിക്കാൻ ലക്ഷ്യമിടുന്നു. ഊര്‍ജ മന്ത്രിയും അതോറിറ്റി ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ സാലിം ബിന്‍ നാസര്‍ അല്‍ ഔഫി കോസ്റ്റ് റിഫ്ലക്ടീവ് താരിഫ് റെഗുലേഷനും അപ്രൂവ്ഡ് താരിഫ് റെഗുലേഷന് ഫോര്‍ ഇലക്ട്രിസിറ്റി കണക്ഷന് ആന്‍ഡ് സപ്ലൈയും അംഗീകരിച്ചതോടെയാണ് പുതിയ താരിഫ് നിലവില്‍ വരുന്നത്.
എല്ലാ ഉപഭോക്തൃ വിഭാഗങ്ങളിലും ന്യായവും സുതാര്യവുമായ വിലനിർണയ ഘടന ഉറപ്പാക്കുന്നതിനൊപ്പം വൈദ്യുതി മേഖലയുടെ സുസ്ഥിരതയും കാര്യക്ഷമതയും വർധിപ്പിക്കുകയാണ് പുതുക്കിയ താരിഫുകൾ ലക്ഷ്യമിടുന്നത്.
കോസ്റ്റ് റിഫ്ലക്ടീവ് താരിഫ് റെഗുലേഷന്: വാര്‍ഷിക വൈദ്യുത ഉപഭോഗം 100 മെഗാവാട്ട് മണിക്കൂര്‍ കവിയുന്ന പാര്‍പ്പിടേതര ഉപഭോക്താക്കള്‍ക്കാണ് ഇത് ബാധകമാകുക.
ഈ താരിഫ് വര്‍ഷാവര്‍ഷം അതോറിറ്റിയും ബന്ധപ്പെട്ട പങ്കാളികളും ചേര്‍ന്ന് വിശകലനം ചെയ്ത് തീരുമാനിക്കും. ഇത് നടപ്പാക്കാന്‍ ആവശ്യമായ അനുബന്ധ ചട്ടങ്ങള്‍ പുറപ്പെടുവിക്കാന്‍ ഈ റഗുലേഷന് അതോറിറ്റിയെ അനുവദിക്കുന്നുമുണ്ട്.
അപ്രൂവ്ഡ് താരിഫ് റെഗുലേഷന് ഫോര്‍ റെസിഡന്‍ഷ്യല്‍ ഇലക്ട്രിസിറ്റി: പാര്‍പ്പിട ഉപഭോക്താക്കളുടെ ഉപഭോഗവും താഴെ കൊടുത്ത അക്കൗണ്ട് തരവും അടിസ്ഥാനമാക്കിയുള്ള താരിഫാണിത്. മന്ത്രിസഭയുടെ അംഗീകാരത്തിന് വിധേയമായി, പ്രത്യേക പാര്‍പ്പിടേതര വിഭാഗങ്ങള്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് താരിഫ് ഘടനയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം.
ഓരോ വര്‍ഷാവസാനവും അടുത്ത വര്‍ഷത്തേക്കുള്ള വിശദ താരിഫുകള്‍ എ.പി.എസ്.ആര് പ്രസിദ്ധീകരിക്കാറുണ്ട്. ഒമാന്‍ പവര്‍ ആന്‍ഡ് വാട്ടര്‍ പ്രൊക്യുര്‍മെന്റ് കമ്പനി, ഒമാന്‍ ഇലക്ട്രിസിറ്റി ട്രാന്സ്മിഷന് കമ്പനി, മറ്റ് ലൈസന്‍സുള്ള വൈദ്യുത വിതരണക്കാര്‍ തുടങ്ങിയവയുടെ ചെലവ് ഉള്‍പ്പെടെയാണിത്.
1. പ്രാഥമിക അക്കൗണ്ട് താരിഫുകള്‍
4000 കിലോവാട്ട് മണിക്കൂര്‍ വരെയുള്ള ഉപഭോഗത്തിന് ഓരോ കിലോവാട്ട് മണിക്കൂറിനും 14 ബൈസ വീതം
4001-6000 കിലോവാട്ട് മണിക്കൂറിന് ഇടയിലുള്ള ഉപഭോഗത്തിന് ഓരോ കിലോവാട്ട് മണിക്കൂറിനും 18 ബൈസ വീതം
6000 കിലോവാട്ട് മണിക്കൂര്‍ കവിയുന്ന ഉപഭോഗത്തിന് ഓരോ കിലോവാട്ട് മണിക്കൂറിനും 32 ബൈസ വീതം
2. അഡീഷനല്‍ അക്കൗണ്ട് താരിഫുകള്‍
4000 കിലോവാട്ട് മണിക്കൂര്‍ വരെയുള്ള ഉപഭോഗത്തിന് ഓരോ കിലോവാട്ട് മണിക്കൂറിനും 22 ബൈസ
4001-6000 കിലോവാട്ട് മണിക്കൂറിന് ഇടയിലുള്ള ഓരോ കിലോവാട്ട് മണിക്കൂറിനും 26 ബൈസ
6000 കിലോവാട്ട് മണിക്കൂര്‍ കവിയുന്ന ഉപഭോഗത്തിന് ഓരോ കിലോവാട്ട് മണിക്കൂറിനും 32 ബൈസ
പാര്‍പ്പിടേതര, കാര്‍ഷിക വിഭാഗങ്ങള്‍ക്കുള്ള താരിഫുകള്‍
1. പാര്‍പ്പിടേതര ഉപഭോക്താക്കള്‍
ഉപഭോഗതോത് പരിഗണിക്കാതെ ഓരോ കിലോവാട്ട് മണിക്കൂറിനും 25 ബൈസ
2. കാര്‍ഷിക, ഫിഷറീസ്
ഉപഭോക്താക്കള്‍
3000 കിലോവാട്ട് മണിക്കൂര്‍ വരെയുള്ള ഉപഭോഗത്തിന് ഓരോ കിലോവാട്ട് മണിക്കൂറിനും 12 ബൈസ
3001-6000 കിലോവാട്ട് മണിക്കൂറിന് ഇടയിലുള്ള ഉപഭോഗത്തിന് ഓരോ കിലോവാട്ട് മണിക്കൂറിനും 16 ബൈസ
6000 കിലോവാട്ട് മണിക്കൂര്‍ കവിയുന്ന ഉപഭോഗത്തിന് ഓരോ കിലോവാട്ട് മണിക്കൂറിനും 24 ബൈസ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.