വേൾഡ് മലയാളി ഫെഡറേഷന് പുതിയ ആഗോള നേതൃത്വം
text_fieldsമസ്കത്ത്: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യു.എം.എഫ്) നാലാമത് ഗ്ലോബൽ കൺവെൻഷൻ തായ്ലൻഡിലെ ബാങ്കോക്കിൽ നടന്നു. രണ്ടു വർഷത്തേക്കുള്ള ഗ്ലോബൽ കമ്മിറ്റിയെ സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ പ്രഖ്യാപിച്ചു. ഡോ.ജെ.രത്നകുമാർ( ഗ്ലോബൽ ചെയർമാൻ ), പൗലോസ് തേപ്പാല (ഗ്ലോബൽ പ്രസിഡന്റ്), ഡോ. ആനി ലിബു ( ഗ്ലോബൽ കോഓഡിനേറ്റർ), നൗഷാദ് ആലുവ (ഗ്ലോബൽ സെക്രട്ടറി), ടോം ജേക്കബ്( ട്രഷറർ ), ജോൺസൻ തൊമ്മന, സിറോഷ് ജോർജ്, കോശി സാമൂവൽ, അമ്മുജം രവീന്ദ്രൻ ( വൈസ് പ്രസിഡന്റുമാർ ), സപ്ന അനു ബി ജോർജ്, റിജാസ് ഇബ്രാഹിം, മേരി റോസ്ലറ്റ്, ആനന്ദ് ഹരി (ജോയന്റ് സെക്രട്ടറിമാർ ) വി. എം സിദ്ധിക്ക് ( ജോയിന്റ് ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സാംസ്കാരിക സമ്മേളനം തായ്ലൻഡ് ഇന്ത്യൻ കോൺസുലേറ്റ് കൗൺസിലർ ഡി.പി. സിങ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അധ്യക്ഷതവഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ, റോജി എം ജോൺ എം.എൽ.എ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, ഡോ. ഫാത്തിമ അസ്ല, ഡോ. സിദ്ധീഖ് അഹമ്മദ്, മുരളി തുമ്മാരുകുടി, മുരുകൻ കാട്ടാക്കട, ഫോക്കാനാ പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ, സംഗീത സജിത്ത്, ടോമിൻ തച്ചങ്കരി, പോൾ തോമസ്, ഡോ ജെ. രത്നകുമാർ, സാജൻ വർഗീസ്, പൗലോസ് തേപ്പല, വർഗീസ് പെരുമ്പാവൂർ തുടങ്ങിയവർ സംസാരിച്ചു. സൂര്യ കൃഷ്ണമൂർത്തിയെ വിശ്വകലാശ്രീ പുരസ്കാരം നൽകി ആദരിച്ചു. ഇസാഫ് ബാങ്ക് എം.ഡി. പോൾ തോമസിനു സുസ്ഥിരത പുരസ്കാരവും ടോമിൻ തച്ചങ്കരിക്ക് ക്രിയേറ്റീവ് എക്സലൻസ് പുരസ്കാരവും, മലബാർ ടി.എം.ടി എം.ഡി കെ.പി.ഉമ്മറിന് മാനവികതാ പുരസ്കാരവും ബൂഷൻസ് ജൂനിയറിനു ഇന്നോവറ്റീവ് എമെർജിങ് ബിസിനസ് പുരസ്കാരവും സമ്മാനിച്ചു.
വരും വർഷങ്ങളിൽ അഞ്ച് വീടുകൾ ഡബ്ല്യ.എം.എഫിന്റെ സഹകരണത്തോടെ നിർമിച്ചു നൽകുമെന്ന് ഇറാം ഗ്രൂപ് ചെയർമാൻ ഡോ സിദ്ദിഖ് അഹമ്മദ് പ്രഖ്യാപിച്ചു. ഇസാഫ് ചെയർമാൻ പോൾ തോമസ് സാമൂഹിക വികസനത്തിനും ക്ഷേമത്തിനുമുള്ള ഡബ്ല്യു. എം.എഫിന്റെ പദ്ധതികളിൽ ഇസാഫിന്റെ സഹകരണം ഉറപ്പുവരുത്തുമെന്നും അറിയിച്ചു. ഗ്ലോബൽ കൺവെൻഷനോടനുബന്ധിച്ചു തയാറാക്കിയ സുവനീർ ‘സമന്വയം’ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടക്കു നൽകി പ്രകാശനം ചെയ്തു. വേൾഡ് മലയാളി ഫെഡറേഷൻ നിർമിച്ചു കൊടുക്കുന്ന വീടിന്റെ താക്കോൽ ദാന കർമം ഗ്ലോബൽ ക്യാബിനറ്റ് കേരള സ്റ്റേറ്റ് കൗൺസിലിനു കൈമാറി.
വനിത വേദിയും ബിസിനസ് മീറ്റും നടന്നു. മികച്ച സംഘടനാ പ്രവർത്തനങ്ങൾക്ക് വിവിധ കൗൺസിലുകൾക്ക് പുരസ്കാരങ്ങൾ നൽകി. ആഫ്രിക്ക (മികച്ച റീജനൽ കൗൺസിൽ), സൗദി അറേബ്യ (മികച്ച ദേശീയ കൗൺസിൽ) കേരളം, ഫ്ലോറൻസ് (മികച്ച സ്റ്റേറ്റ് കൗൺസിൽ), മിഡിൽ ഈസ്റ്റ് കൗൺസിൽ (മികച്ച മെമ്പർഷിപ് കാമ്പയിൻ) എന്നീ കൗൺസിലുകൾക്കാണ് പുരസ്കാരങ്ങൾ നൽകിയത്.
ഡോ. പ്രിൻസ് പള്ളിക്കുന്നേൽ (ഫൗണ്ടർ ചെയർമൻ ഓസ്ട്രിയ), ഡോ. ജെ രത്നകുമാർ, ഗ്ലോബൽ ചെയർമാൻ, ഒമാൻ, ഹരീഷ് നായർ (ബെനിൻ), നിസാർ ഏടത്തുമ്മീത്തൽ (ഹെയ്തി ), സുനിൽ. എസ്. എസ് (കുവൈത്ത്), റെജിൻ ചാലപ്പുറം(ഇന്ത്യ), സ്റ്റാൻലീ ജോസ് (സൗദി അറേബ്യ) എന്നിവർ ഡയറക്ടർ ബോർഡ് അംഗങ്ങളായി ചുമതലയേറ്റു.കൺവെൻഷൻ കൺവീനർ സജേഷ് ശശിധരൻ സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ സജിത്ത് ഗിരിജൻ കൃതജ്ഞതയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.