ഒമാനിലെ ഇൻസ്റ്റിറ്റ്യൂഷനൽ െഎസോലേഷൻ നിയമത്തിൽ മാറ്റം
text_fieldsമസ്കത്ത്: ഒമാനിലെ ഇൻസ്റ്റിറ്റ്യൂഷനൽ െഎസോലേഷൻ നിയമത്തിൽ മാറ്റം. താമസത്തിനുള്ള ഹോട്ടലുകളും അപ്പാർട്ട്മെൻറുകളും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ പ്രത്യേക ഒാൺലൈൻ സംവിധാനമായ സഹാല പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യണമെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള httpsi/covid19.emushrifom വെബ്സൈറ്റിെൻറ ഭാഗമായിട്ടാണ് സഹാല പ്ലാറ്റ്ഫോമും സംവിധാനിച്ചിട്ടുള്ളത്. മാർച്ച് 29ന് ഉച്ചക്ക് രണ്ട് മണി മുതൽ ഒമാനിലെത്തുന്ന യാത്രക്കാർക്ക് ഇൗ നിയമം ബാധകമായിരിക്കും. യാത്രക്കാരുടെ കൈവശം സഹാല പ്ലാറ്റ്ഫോം വഴിയുള്ള ഹോട്ടൽ ബുക്കിങ് ഉറപ്പാക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അതോറിറ്റി വിമാന കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇ-മുഷ്രിഫ് വെബ്സൈറ്റിൽ യാത്രക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ഹോട്ടൽ ബുക്കിങ്ങിനുള്ള ഒാപ്ഷൻ ലഭിക്കുക.
ഒാരോ ഗവർണറേറ്റുകളിലും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോട്ടലുകളിലും ഹോട്ടൽ അപ്പാർട്ട്മെൻറുകളിലുമാണ് ബുക്കിങ് സാധ്യമാവുക. വിവിധ പ്രതിദിന നിരക്കുകളുടെ ഒാപ്ഷനുകളാണ് 'സഹാല'യിൽ നൽകിയിട്ടുള്ളത്. ഒാരോന്ന് തെരഞ്ഞെടുക്കുേമ്പാഴും ആ നിരക്കിലുള്ള ഹോട്ടലുകളും ലഭ്യമായിട്ടുള്ള സേവനങ്ങളും അതിൽ കാണാനാകും. തുടർന്ന് ഇതിൽ താൽപര്യമുള്ളത് തെരഞ്ഞെടുത്ത ശേഷം തുക ഒാൺലൈനിൽ തന്നെ അടക്കണം. ഹോട്ടൽ ബുക്കിങ്ങിന് ശേഷമുള്ള ട്രാവലർ രജിസ്ട്രേഷൻ ഫോമിെൻറ പ്രിൻറൗട്ട് എടുത്ത് കൈവശം വെക്കണം. മറ്റ് നിയമങ്ങളിലൊന്നും തന്നെ മാറ്റമില്ല.
അതേസമയം 'സഹാല'യിൽ ഉള്ള ഹോട്ടലുകളിൽ ഭൂരിപക്ഷവും മസ്കത്ത് ഗവർണറേറ്റിലാണ്. മറ്റ് ഗവർണറേറ്റുകളിൽ ചുരുക്കം ഹോട്ടലുകളാണ് ഉള്ളത്. ചിലയിടങ്ങളിൽ ഒന്നുപോലുമില്ലാത്ത അവസ്ഥയുമുണ്ട്. നിരക്കുകളും സാധാരണയിൽ നിന്ന് ഉയർന്നതാണെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.