മികച്ച സേവനത്തിന് കസ്റ്റമർ കെയർ സെന്ററുമായി ദി ന്യൂ ഇന്ത്യ അഷ്വറൻസ്
text_fieldsമസ്കത്ത്: ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി ദി ന്യൂ ഇന്ത്യ അഷ്വറൻസ് ഒമാനിൽ കസ്റ്റമർ കെയർ സെന്റർ ആരംഭിച്ചു. മസ്കത്ത് അൽ ഹംരിയയിലെ ദി ന്യൂ ഇന്ത്യ അഷ്വറൻസ് കോ ലിമിറ്റഡ് ഹെഡ് ഓഫിസിൽനടന്ന ലോഞ്ചിങ് ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയായി. മികച്ച സേവനം നൽകി ഉപഭോക്തൃ ഇടപെടൽ കാര്യക്ഷമമാക്കുന്നതിനുള്ള ന്യൂ ഇന്ത്യ അഷ്വറൻസിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണ് കസ്റ്റമർ കെയർ സെന്റർ.
ഉപഭോക്താക്കൾക്ക് അവരുടെ ആശയവിനിമയങ്ങളിൽ സുഖവും ആത്മവിശ്വാസവും നൽകാനായി, അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യമുള്ള ഒമാനി ജീവനക്കാർ ആരാണ് കോൾ സെന്റർ നിയന്ത്രിക്കുക. ഈ സംരംഭം ഒമാനൈസേഷനെ പിന്തുണക്കുക മാത്രമല്ല, പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും അസാധാരണമായ സേവനം നൽകുന്നതിനുമുള്ള ന്യൂ ഇന്ത്യ അഷ്വറൻസിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് കമ്പനി ഭാരവാഹികൾ അറിയിച്ചു.
ന്യൂ ഇന്ത്യ അഷ്വറൻസും ഒമാനിലെ ക്ലയന്റുകളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ തെളിവാണ് ഈ കസ്റ്റമർ കെയർ സെന്ററെന്ന് അബ്ദുൽ അസീസ് ആൻഡ് ബ്രദേഴ്സ് എൽ.എൽ.സിയുടെ ചെയർമാനും ന്യൂ ഇന്ത്യ അഷ്വറൻസിന്റെ ചീഫ് ഏജന്റുമായ മാജീദ് അബ്ദുൾ റഹീം ജാഫർ അൽ ബഹ്റാനി ആശംസ സന്ദേശത്തിൽ പറഞ്ഞു. മുൻനിശ്ചയിച്ച പരിപടിയുണ്ടായിരുന്നതിനാൽ അദേഹത്തിന് ലോഞ്ചിങ് ചടങ്ങിന് എത്താൻ സാധിച്ചിരുന്നില്ല.
ന്യൂ ഇന്ത്യ അഷ്വറൻസിന്റെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തെ അംബാസഡർ അമിത് നാരങ് അഭിനന്ദിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള ശക്തമായ ബന്ധം ശക്തിപ്പെടുത്തി വിശ്വസനീയവും ഫലപ്രദവുമായ സേവനങ്ങൾ നൽകുന്നതിനുള്ള കമ്പനിയുടെ സമർപ്പണമാണ് ഈ സംരംഭം തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അസാധാരണമായ സേവനം നൽകാനുള്ള ഞങ്ങളുടെ ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ കസ്റ്റമർ കെയർ സെന്ററെന്ന് ഒമാൻ ഓപറേഷൻസിലെ ന്യൂ ഇന്ത്യ അഷ്വറൻസ് ചീഫ് ഓപറേറ്റിങ് ഓഫിസർ ഗൗരവ് ശർമ പറഞ്ഞു.
മികച്ച സേവന സൗകര്യങ്ങളാണ് കസ്റ്റമർ കെയർ സെന്ററിൽ ഒരുക്കിയിട്ടുള്ളത്.ഉപഭോക്താക്കൾക്ക് അവരുടെ പോളിസികൾ, ക്ലെയിമുകൾ, അല്ലെങ്കിൽ എന്തെങ്കിലും ചോദ്യങ്ങൾ എന്നിവയുടെ സഹായത്തിനായി +968 2483 8800 എന്ന നമ്പറിൽ വിളിക്കാം. ഇതേ നമ്പറിൽ ഉപഭോക്താക്കൾക്ക് വാട്സ് ആപ് വഴിയും മറുപടി ലഭിക്കും.
ഇൻഷുറൻസ് പോളിസികളിലും ക്ലെയിമുകളിലും സഹായം, പരാതികൾ ഉടനടി പരിഹരിക്കുക, ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദഗ്ധ മാർഗനിർദേശം നൽകുക തുടങ്ങിയവയാണ് കസ്റ്റമർ കെയർ സെന്ററിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി നൂതന സാങ്കേതിക സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തുന്നതെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. ഇൻഷുറൻസ് മേഖലയിൽ ഒരു നൂറ്റാണ്ടിലേറെ പ്രവർത്തന പരിചയമുള്ള സ്ഥാപനമാണ് ന്യൂ ഇന്ത്യ അഷ്വറൻസ്. 1974 മുതൽ ഒമാനിൽ സേവനം തുടങ്ങിയ കമ്പനി നിലവിൽ 50-ാം വാർഷിക നിറവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.