ന്യൂ ഇന്ത്യ അഷ്വറൻസിന്റെ 50ാം വാർഷികാഘോഷത്തിന് ഇന്ന് തുടക്കം
text_fieldsമസ്കത്ത്: ഒമാനിലെ ഇൻഷുറൻസ് മേഖലയിലെ കമ്പനികളിലൊന്നായ ന്യൂ ഇന്ത്യ അഷ്വറൻസിന്റെ 50ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം മസ്കത്തിലെ ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ന്യൂ ഇന്ത്യ അഷ്വറൻസിന്റെ സി.എം.ഡി നീർജ കപൂർ, ഹെഡ് ഓഫിസിലെ ജനറൽ മാനേജർമാരായ മുക്ത ശർമ, സി.എസ്. അയ്യപ്പൻ, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്, ഇൻഷുറൻസ് സെക്ടർ വൈസ് പ്രസിഡൻറ് അഹമ്മദ് അലി സെയ്ഫ് അൽ മാമ്രി, സി.എം.എ ഡയറക്ടർ അഹമ്മദ് ബിൻ സലിം അൽ ഹറാസി, ഇൻഷുറൻസ് കമ്പനികളുടെ സി.ഇ.ഒമാർ, ഇൻഷുറൻസ് ബ്രോക്കർമാർ, മറ്റു വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി കമ്പനിയുടെ പാത രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ച പ്രധാന ഇടപാടുകാരും ബാങ്കിങ് പങ്കാളികളും സംബന്ധിക്കും. ദുബൈ, ബഹ്റൈൻ, കുവൈത്ത്, അബൂദബി എന്നിവിടങ്ങളിലെ ന്യൂ ഇന്ത്യ അഷ്വറൻസിന്റെ ഹെഡ് ഓഫിസിൽനിന്നുള്ള പ്രതിനിധികളും ആഘോഷപരിപാടികളിൽ പങ്കാളിയാകും. ഇൻഷുറൻസ് സേവനമേഖലയിൽ അഞ്ചു പതിറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ കഴിഞ്ഞകാലങ്ങളിൽ ഞങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകിയ എല്ലാവരെയും ആദരിക്കാനുള്ള അവസരംകൂടിയാണ് ഈ ആഘോഷമെന്നും മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.