Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ഭരണതലത്തിൽ...

ഒമാനിൽ ഭരണതലത്തിൽ അഴിച്ചുപണി; പുതിയ മന്ത്രിമാരെ നിയമിച്ചു

text_fields
bookmark_border
ഒമാനിൽ ഭരണതലത്തിൽ അഴിച്ചുപണി;  പുതിയ മന്ത്രിമാരെ നിയമിച്ചു
cancel

ഗതാഗത മന്ത്രാലയം, സാ​േങ്കതിക-വാർത്താവിനിമയ മന്ത്രാലയം എന്നിവ ലയിപ്പിച്ച്​ ഗതാഗത-വാർത്താവിനിമയ-വിവര സാ​േങ്കതിക മന്ത്രാലയത്തിന്​ രൂപം നൽകി. എഞ്ചിനീയർ സൈദ്​ ഹുമൂദ്​ അൽ മഅ്​വാലിയെ ഇൗ വകുപ്പി​െൻറ മന്ത്രിയായും നിയമിച്ചു. പൈതൃക-സാംസ്​കാരിക മന്ത്രാലയം ഇനി പൈതൃക-ടൂറിസം വകുപ്പ്​ എന്നാകും അറിയപ്പെടുക. ഇപ്പോഴുള്ള ടൂറിസം വകുപ്പിലെ ജീവനക്കാരെ പുതിയ മന്ത്രാലയത്തിന്​ കീഴിലേക്ക്​ മാറ്റും. സാലിം ബിൻ മുഹമ്മദ്​ അൽ മഗ്​റൂക്കിയെ പുതിയ പൈതൃക-ടൂറിസം മന്ത്രിയായി നിയമിക്കുകയും ചെയ്​തു.


കാർഷിക ഫിഷറീസ്​ മന്ത്രാലയം ഇനി കാർഷിക, ഫിഷറീസ്​, വാട്ടർ റിസോഴ്​സസ്​ മന്ത്രാലയം എന്നായിരിക്കും അറിയപ്പെടുക. വ്യവസായ വാണിജ്യ വകുപ്പി​െൻറ പേര്​ വ്യവസായ വാണിജ്യ ഇൻവെസ്​റ്റ്​മെൻറ്​ പ്രൊമോഷൻ വകുപ്പ്​ എന്നാക്കി മാറ്റി. ഖൈസ്​ ബിൻ അൽ യൂസുഫ്​ ആണ്​ ഇൗ വകുപ്പി​െൻറ മ​ന്ത്രി. പുതുതായി ഇക്കോണമി മന്ത്രാലയവും രൂപവത്​കരിച്ചിട്ടുണ്ട്​. ഡോ.സഇൗദ്​ ബിൻ മുഹമ്മദ്​ ബിൻ അഹമ്മദ്​ അൽ സഖ്​രിയാണ്​ പുതിയ ഇക്കോണമി മന്ത്രി. സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ്​ പുതിയ മന്ത്രാലയത്തിന്​ കീഴിലാകും ഇനി പ്രവർത്തിക്കുക. മ​ന്ത്രാലയത്തിന്​ കീഴിൽ നാഷനൽ സെൻറർ ഫോർ ഇൻഫർമേഷൻ സ്​റ്റാറ്റിറ്റിക്​സ്​ രൂപവത്​കരിക്കുകയും ​െചയ്യും. സ്വകാര്യവത്​കരണ-പങ്കാളിത്ത അതോറിറ്റി പിരിച്ചുവിടുകയും അതി​െൻറ പ്രവർത്തനം ഇക്കോണമി മന്ത്രാലയത്തിന്​ കീഴിലാക്കുകയും ചെയ്​തിട്ടുണ്ട്​.


ഭവന മന്ത്രാലയം ഇനി ഭവന-നഗര വികസന മന്ത്രാലയം എന്നാകും അറിയപ്പെടുക. ഡോ.ഖൽഫാൻ ബിൻ സൈദ്​ അൽ ഷു​ൈഅലിയാണ്​ ഭവന-നഗര വികസന മന്ത്രി. ഹയർ എജ്യ​ുക്കേഷൻ മന്ത്രാലയം ഇനി ഹയർ എജ്യുക്കേഷൻ-റിസർച്ച്​-ഇന്നോവേഷൻ മന്ത്രാലയം എന്നായിരിക്കും അറിയപ്പെടുക. ഹയർ എജ്യുക്കേഷൻ-റിസർച്ച്​-ഇന്നോവേഷൻ മന്ത്രിയായി ഡോ. റഹ്​മ അൽ മഹ്​റൂഖിയെയും ഇൻഫർമേഷൻ മന്ത്രിയായി ഡോ.അബ്​ദുല്ല ബിൻ നാസർ അൽ ഹറാസിയെയും സാമൂഹിക വികസന കാര്യ മന്ത്രിയായി ലൈല അൽ നജ്ജാറിനെയും നിയമിച്ചിട്ടുണ്ട്​.


സ്​ഥാനമൊഴിഞ്ഞ വ്യവസായ-വാണിജ്യ വകുപ്പ്​ മന്ത്രി ഡോ. അലി ബിൻ മസൂദ്​ അൽ സുനൈദിയെ സ്​പെഷ്യൽ ഇക്കണോമിക്​ സോൺ ആൻറ്​ ഫ്രീസോൺ പൊതുഅതോറിറ്റി ചെയർമാനായി നിയമിച്ചു. സ്വതന്ത്ര്യ സ്​ഥാപനമായിരുന്ന സ്​റ്റോർസ്​ ആൻറ്​ ഫുഡ്​ റിസർവ്​ പൊതുഅതോറിറ്റി പുതിയ ഉത്തരവ്​ പ്രകാരം പിരിച്ചുവിട്ടു. റേഡിയോ ആൻറ്​ ടി.വി പൊതുഅതോറിറ്റി, പ്രസ്​-പബ്ലിക്കേഷൻ-അഡ്വൈർടൈസിങ്​ എസ്​റ്റാബ്ലിഷ്​മെൻറ്​, മീഡിയ ​ട്രെയ്​നിങ്​ സെൻറർ എന്നിവ ഇൻഫർമേഷൻ മന്ത്രാലയത്തിന്​ കീഴിലായിരിക്കും വരുക. എണ്ണ-പ്രകൃതി വാതക മന്ത്രാലയം ഇനി എണ്ണ-ധാതു മന്ത്രാലയം എന്നായിരിക്കും അറിയപ്പെടുക. ഖനന പൊതുഅതോറിറ്റി പിരിച്ചുവിടുന്നതായും ഉത്തരവിൽ പറയുന്നു. ഇത്​റയുടെ വിവിധ വിഭാഗങ്ങൾ, കോംപറ്റീഷൻ പ്രൊട്ടക്ഷൻ ആൻറ്​ മൊണപ്പൊളി സെൻറർ, റിസർച്ച്​ കൗൺസിൽ എന്നിവയും പിരിച്ചുവിട്ടു. പരിസ്​ഥിതി കാലാവസ്​ഥാ കാര്യ മന്ത്രാലയത്തിന്​ പകരം പരിസ്​ഥിതി അതോറിറ്റി നിലവിൽ വരും. മന്ത്രിസഭാ കൗൺസിലിന്​ കീഴിൽ സാമ്പത്തിക-ഭരണതലങ്ങളിൽ സ്വതന്ത്രാധികാരമുള്ള സംവിധാനമായിരിക്കും ഇത്​. അൽ റഫദ്​, റിയാദ ഫണ്ടുകൾക്ക്​ പകരം പുതുതായി എസ്​.എം.ഇ ഡെവലപ്​മെൻറ്​ അതോറിറ്റി നിലവിൽ വരും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story