പാലക്കാട് ഫ്രൻഡ്സ് കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ
text_fieldsപി. ശ്രീകുമാർ (പ്രസി), ജിതേഷ് (ജന. സെക്ര), ചാരുലത ബാലചന്ദ്രൻ, ജഗദീഷ് (ട്രഷറർ)
(ലേഡീസ്
കോഓഡിനേറ്റർ)
മസ്കത്ത്: മസ്കത്തിലെ പാലക്കാട് ജില്ല നിവാസികളുടെ കൂട്ടായ്മയായ പാലക്കാട് ഫ്രൻഡ്സിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് പി. ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ്, ജിതേഷ് (ജന. സെക്ര.), ജഗദീഷ് (ട്രഷ.), ചാരുലത ബാലചന്ദ്രൻ (ലേഡീസ് കോഓഡിനേറ്റർ), സുരേഷ് ബാബു (സാമൂഹിക ക്ഷേമ വിഭാഗം), എ.ആർ. ശ്രീജിത്ത് (ബാല വിഭാഗം), പ്രവീൺകുമാർ (സാംസ്കാരിക വിഭാഗം), വി.പി. വൈശാഖ് (വിനോദ കായിക വിഭാഗം) സുജിത് കൃഷ്ണൻ, പി. വിനോദ്, പ്രസന്നകുമാർ (എക്സി. അംഗങ്ങൾ) എന്നിവരാണ് ചുമതലയേറ്റത്. യോഗത്തിൽ പ്രസിഡന്റ് പി. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. പുതിയ വർഷത്തെ കർമപദ്ധതികളും അവതരിപ്പിച്ചു. ഒമാനിലെ പാലക്കാട് ജില്ല സ്വദേശികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുക എന്നതാണ് കൂട്ടായ്മയുടെ മുഖ്യലക്ഷ്യം.
പാലക്കാടൻ കൂട്ടായ്മയുടെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ വിവിധ കലാപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ജിതേഷ് സ്വാഗതവും ഹരിഗോവിന്ദ് നന്ദിയും പറഞ്ഞു. കൂട്ടായ്മയുമായി ബന്ധപ്പെടേണ്ട നമ്പറുകൾ 97104728, 95990712.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.