ഇറാന്റെ പുതിയ പ്രസിഡന്റിന് അഭിനന്ദനവുമായി സുൽത്താൻ
text_fieldsമസ്കത്ത്: ഇറാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത മസൂദ് പെസഷ്കിയാനെ ഒമാൻ ഭരാണാധികാരി സുൽത്താൻ ഹൈതംബിൻ താരിഖ് അഭിനനന്ദിച്ചു. തെരഞ്ഞെടുപ്പിൽ സുരക്ഷ ഉദ്യോഗസ്ഥനായ സഈദ് ജലീലിയെ പരാജയപ്പെടുത്തിയാണ് ഇറാന്റ പുതിയ പ്രസിഡന്റായി പാർലമെന്റംഗം മസൂദ് പെസഷ്കിയാൻ തെരഞ്ഞെടുക്കപ്പെടുന്നത്. ഇപെസഷ്കിയാന് 16.3 മില്യൺവോട്ടുകൾ ലഭിച്ചപ്പോൾ ജലിലിക്ക് 13.5 മില്യൺവോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെതുടർന്നാണ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്.ജൂൺ 28ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. ഹെലികോപ്റ്റർ അപകടത്തിൽ പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാൻ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. നാമനിർദേശ പത്രിക സമർപ്പിച്ച 80 പേരിൽ ആറുപേർക്കാണ് ഗാർഡിയൻ കൗൺസിൽ മത്സരിക്കാൻ അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.