മസീറയിലേക്കുള്ള ഫെറി സർവിസുകൾക്ക് പുതിയ സുരക്ഷ മാർഗനിർദേശങ്ങൾ
text_fieldsമസ്കത്ത്: ഷന്ന ഹാർബറിനും മസീറ ദ്വീപിനുമിടയിൽ സർവിസുകൾ നടത്തുന്ന ഫെറി സർവിസുകൾക്കായി പുതിയ സുരക്ഷ മാർഗനിർദേശങ്ങൾ പുറത്തിറക്കി. കടൽ യാത്രാ സുരക്ഷ ഉറപ്പ് വരുത്തുന്നതിെൻറ ഭാഗമായി ഗതാഗത, വാർത്താ വിനിമയ, വിവര സാേങ്കതിക മന്ത്രാലയമാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്.
ഇതനുസരിച്ച് ഇന്ധനവും ഗ്യാസും കൊണ്ടുപോകുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങൾക്ക് ഒപ്പം ഫെറിയിൽ കയറ്റുന്നത് നിരോധിച്ചു. കെട്ടിട നിർമാണ ഉപകരണങ്ങളുമായി വരുന്ന ട്രക്കുകളും സാധാരണ വാഹനങ്ങൾക്കൊപ്പം ഫെറിയിൽ കയറ്റുന്നതിന് വിലക്കുണ്ട്. ഇൗ വാഹനങ്ങളും മറ്റ് ഹെവി വാഹനങ്ങളും പ്രത്യേക സർവിസിൽ വേണം കൊണ്ടുപോകാൻ. ഇൗ സർവിസിൽ ചെറിയ വാഹനങ്ങളും യാത്രക്കാരെയും കൊണ്ടുപോവാൻ പാടില്ല. ഫെറിയിൽ കൊണ്ടുപോകുന്ന കാറുകൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണം. നിലത്ത് വരച്ചിരിക്കുന്ന വരകളിലാണ് വാഹനങ്ങൾ നിർത്തേണ്ടത്. അനുവാദം നൽകിയതിനപ്പുറം ഭാരം കയറ്റാൻ പാടില്ല. യാത്ര ആരംഭിച്ചത് മുതൽ ഫെറിയുടെ വാതിലുകൾ അടച്ചിട്ടിരിക്കണം. ഫെറിയിൽ കൊണ്ടുപോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ കാർഡുകൾ യാത്രക്കാർക്ക് നൽകണം. വാഹനത്തിെൻറ തരം, നമ്പർ, യാത്രാ നിരക്ക്, ഫെറി ഉടമയുടെ ബാധ്യതകൾ എന്നിവ കാർഡിൽ രേഖപ്പെടുത്തണം.
വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചാൽ കേടുപാടുകൾ തീർക്കുന്നതിനും നഷ്ട പരിഹാരം നൽകുന്നതിനും കഴിവുള്ള ഇൻഷുറൻസും ഉണ്ടായിരിക്കണം. എല്ലാ അവസ്ഥകളിലും കടൽയാത്ര സുരക്ഷ ഉറപ്പു വരുത്താൻ ഫെറി സർവിസ് നടത്തുന്നവർ മുൻഗണന നൽകണം. മേൽ പറഞ്ഞ ഉത്തരവുകൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ഹാർബർ സൂപ്പർവൈസർമാരുടേതാണ്. സർക്കുലറിലെ ഉത്തരവും ലംഘിക്കുന്ന െഫറി ഉടമകൾക്കെതിരെ നടപടി എടുക്കുമെന്നും സർവിസുകൾ റദ്ദാക്കുമെന്നും ഉത്തരവിലുണ്ട്.തെക്കൻ ശർഖിയ ഗവർണറേറ്റിെൻറ ഭാഗമായ മസീറ ദ്വീപ് വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഇവിടെ സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾ ഷന്ന ഹാർബറിൽനിന്നും വാഹനങ്ങൾ സഹിതമാണ് ഫെറിയിൽ കയറുന്നത്. ലഷ്കറക്ക് അടുത്തുള്ള ഷന്ന ഹാർബറിൽനിന്ന് 68.7 കിലോമീറ്റർ അകലെയാണ് മസീറ സ്ഥിതി ചെയ്യുന്നത്. ഫെറിയിൽ ഒന്നേ മുക്കാൽ മണിക്കൂർ യാത്ര ചെയ്താലാണ് മസീറയിലെത്താനാവുക. ഇൗ കടൽ യാത്ര വിനോദ സഞ്ചാരികൾക്ക് നല്ല അനുഭവമാണ് നൽകുന്നത്.
മസീറയിലെ ബീച്ചും നല്ല കാലാവസ്ഥയും അടക്കം സന്ദർശകരെ ആകർഷിക്കുന്ന നിരവധി ഘടകകങ്ങളുണ്ട്. ഒമാെൻറ മറ്റു ഭാഗങ്ങളിൽ ചൂട് ഏറെ വർധിക്കുന്ന കാലാവസ്ഥയിൽ പോലും മസീറയിൽ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. 35 ഡിഗ്രിയാണ് ഇവിെട അനുഭവപ്പെടുന്ന പരമാവധി ചൂട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.