Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപുതിയ...

പുതിയ തൊഴിൽവിസയിലുള്ളവർക്ക്​ ഒമാനിലേക്ക്​ വരുന്നതിന്​ താൽക്കാലിക വിലക്ക്​

text_fields
bookmark_border
പുതിയ തൊഴിൽവിസയിലുള്ളവർക്ക്​   ഒമാനിലേക്ക്​ വരുന്നതിന്​ താൽക്കാലിക വിലക്ക്​
cancel

മസ്​കത്ത്​: പുതിയ തൊഴിൽ വിസ ലഭിച്ചവർക്ക്​ ഒമാനിലേക്ക്​ വരുന്നതിന്​ താൽക്കാലിക വിലക്ക്​. കോവിഡ്​ കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ്​ വിലക്കെന്നാണ്​ സൂചന. വ്യാഴാഴ്​ച രാവിലെ തിരുവനന്തപുരത്ത്​ നിന്ന്​ മസ്​കത്തിലേക്കുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ ടിക്കറ്റെടുത്തിരുന്ന 20ലധികം പേർക്ക്​ യാത്രാനുമതി ലഭിച്ചില്ല. പുതിയ വിസക്കാർക്ക്​ യാത്രാനുമതി നൽകരുതെന്ന്​ കഴിഞ്ഞ ദിവസം അറിയിപ്പ്​ ലഭിച്ചതായാണ്​ വിമാനകമ്പനി ജീവനക്കാർ​ പറഞ്ഞതെന്ന്​ യാത്രാനുമതി നിഷേധിക്കപ്പെട്ടവരിൽ ഒരാൾ പറഞ്ഞു.

നിലവിൽ റസിഡൻറ്​ വിസയുള്ളവർക്കും പുതുക്കിയവർക്കും മാത്രമാണ്​ മസ്​കത്തിലേക്കും സലാലയിലേക്കുമുള്ള വിമാനങ്ങളിൽ യാത്രാനുമതി ലഭിക്കുകയുള്ളൂവെന്ന്​ കാട്ടി എയർ ഇന്ത്യ എക്​സ്​പ്രസ്​ അധികൃതർ ഒൗദ്യോഗിക അറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്​. വിസ നിലവിലുള്ളവരുടെ കൈവശം റസിഡൻറ്​ കാർഡ്​ ഉണ്ടായിരിക്കുകയും വേണമെന്ന്​ അറിയിപ്പിൽ പറയുന്നു. എന്നാൽ വിലക്ക്​ സംബന്ധിച്ച്​ ഒമാൻ അധികൃതർ ഇതുവരെ ഒൗദ്യോഗിക അറിയിപ്പ്​ പുറപ്പെടുവിച്ചിട്ടില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story