ന്യൂ ഇയർ കപ്പ് ക്രിക്കറ്റ്: സഹം ചലഞ്ചേഴ്സ് ജേതാക്കൾ
text_fieldsസഹം: സൈമൺ ഇന്റർനാഷനൽ ഗ്രൂപ്പിെൻറയും ഡോനറ്റ് വേൾഡിെൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്യൂ ഇയർ കപ്പ് 2022 ക്രിക്കറ്റ് ടൂർണമെന്റിൽ സഹം ചലഞ്ചേഴ്സ് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ റിസ്കി ബോയ്സിനെ (എൽ ആൻഡ് ടി) ഏഴു റൺസിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സഹം ചലഞ്ചേഴ്സ് നിശ്ചിത എട്ട് ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 104 റൺസാണ് എടുത്തത്. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ റിസ്കി ബോയ്സിന് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
സഹം ചലഞ്ചേഴ്സിെൻറ ബിലാലാണ് ഫൈനൽ മത്സരത്തിലെ താരം. മാൻ ഓഫ് ദ സീരീസ് പുരസ്കാരവും ഇദ്ദേഹം നേടി. സഹം ചലഞ്ചേഴ്സിെൻറ മനീഷിനെ മികച്ച ബൗളറായും റിസ്കി ബോയ്സിെൻറ സഹിലേഷിനെ മികച്ച ബാറ്റസ്മാനായും തെരഞ്ഞെടുത്തു. രണ്ടു വെള്ളിയാഴ്ചകളിലായി സഹം, സിഗ്ഗ് ഗ്രൗണ്ടിലുമായി നടന്ന മത്സരത്തിൽ ഒമാനിലെ 14 ടീമുകളാണ് ഏറ്റുമുട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.