ഇന്ത്യൻ സ്കൂൾ മുലദ ഗ്രാജ്വേഷൻ സെറിമണി
text_fieldsഇന്ത്യൻ സ്കൂൾ മുലദയിൽ നടന്ന ഗ്രാജുവേഷൻ സെറിമണി
മസ്കത്ത്: ഇന്ത്യൻ സ്കൂൾ മുലദയിൽ നിന്നും പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കി പോകുന്ന വിദ്യാർഥികൾക്കായി ഗ്രാജ്വേഷൻ സെറിമണി സംഘടിപ്പിച്ചു. ഡോ. മോനിയ മുഹമ്മദ് അൽഫാർസി (ഡെപ്യൂട്ടി അസിസ്റ്റന്റ് വൈസ്ചാൻസലർ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് അൽമുസന്ന )മുഖ്യാതിഥിയും ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഫൈനാൻസ് ഡയറക്ടറായ പി.പി . നിധീഷ് കുമാർ വിശിഷ്ടാതിഥിയുമായി. സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡന്റ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പാൾ, വൈസ്പ്രിൻസിപ്പാൾ, കോ-ഓഡിനേറ്റർമാർ, വിവിധ വകുപ്പ് മേധാവികൾ, രക്ഷിതാക്കൾ. അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
ഒമാൻ,ഇന്ത്യ രാജ്യങ്ങളുടെ ദേശീയഗാനം ആലപിച്ചാണ് ചടങ്ങുകൾക്ക് തുടക്കമായത്. സ്കൂൾ ക്വയർ വിദ്യാർഥികൾ പ്രാർഥനാഗാനം ആലപിച്ചു. സ്കൂൾമാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ.മാത്യു വർഗീസ് മുഖ്യാതിഥിയെയും ഡോ. ഫഹീം അഹമ്മദ്' (ഇൻചാർജ്- പർച്ചേസ് വെൽഫെയർ ഹെൽത്ത് ആന്റ് ഗ്രിവൻസസ് ഓഫ് എസ്. എം.സി) വിശിഷ്ടാതിഥിയെയും ബൊക്കെ നൽകി സ്വീകരിച്ചു. ഡോക്ടർ മാത്യു വർഗീസ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വിദ്യാർ7oകൾ അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ എല്ലാവിധ ശ്രമങ്ങൾ നടത്തണമെന്നും ജീവിതത്തിൽ നല്ല തത്തങ്ങൾ മുറുകെ പിടിക്കണമെന്നും പ്രിൻസിപ്പൽ പറഞ്ഞു. ബിരുദദാനചടങ്ങ് വിദ്യാർഥികളുടെ ജീവിതത്തിലെ ഒരു പുതിയ അധ്യായമാണെന്ന് മുഖ്യാതിഥി ഡോ. മോനിയ മുഹമ്മദ് അൽഫാർസി പറഞ്ഞു.
സംതൃപ്തി ലഭിക്കുന്നതുവരെ ശ്രമങ്ങൾ തുടരണമെന്നും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പരാജയങ്ങളെ ധൈര്യപൂർവം നേരിടണമെന്നും പി.പി. നിധീഷ്കുമാർ പറഞ്ഞു. വിവിധ തൊഴിൽ പ്രൊഫൈലുകളെക്കുറിച്ചും തെരഞ്ഞെടുക്കേണ്ട കോഴ്സുകളെക്കുറിച്ചും വിദ്യാർഥികൾക്ക് അവബോധം നൽകി. മുഖ്യാതിഥിയും വിശിഷ്ടാതിഥിയും ചേർന്ന് വിദ്യാർഥികൾക്ക് ഉപഹാരങ്ങളും പൂർവ്വ വിദ്യാർഥി ബാഡ്ജും സമ്മാനിച്ചു. സ്കൂൾമാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡന്റ് മുഖ്യാതിഥി, വിശിഷ്ടാതിഥി എന്നിവർക്ക് ഉപഹാരം സമർപ്പിച്ചു.
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള മലാല യൂസഫ്സായിയുടെ പ്രസംഗത്തെ ആസ്പദമാക്കി വിദ്യാർഥിനികൾ അവതരിപ്പിച്ച നൃത്താവിഷ്കാരം കാണികളെ ആകർഷിച്ചു. വിദ്യാർഥികളെ പ്രതിനിധീകരിച്ച് സിന്ധു ബിപിൻ പലേജ, മുഹമ്മദ് ഫായിസ് എന്നിവർ ഇന്ത്യൻ സ്കൂൾ മുലദയിലെ ഓർമകളും അനുഭവങ്ങളും പങ്കുവെച്ചു. സീനിയർ വിഭാഗം കോർഡിനേറ്റർ ജയ്ലാൽ വി.സി നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.