സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾക്ക് തുടക്കം
text_fieldsമസ്കത്ത് ഇന്ത്യൻ സ്കൂളിൽ പരീക്ഷക്കായി എത്തിയ വിദ്യാർഥികൾ
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ഈ വർഷത്തെ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകൾക്ക് തുടക്കമായി.ആദ്യ ദിവസം പത്താം ക്ലാസുകാർക്ക് ഇംഗ്ലീഷും 12ാം ക്ലാസുകാർക്ക് എന്റർപ്രണർഷിപ് പരീക്ഷയുമായിരുന്നു നടന്നിരുന്നത്.പരീക്ഷ എളുപ്പമായിരുന്നവെന്ന് ഭൂരിഭാഗം വിദ്യാർഥികളും പറഞ്ഞു. പത്താം ക്ലാസുകാരുടെ പരീക്ഷ അടുത്ത മാസം 18നും 12ാം ക്ലാസുകാരുടെ പരീക്ഷ ഏപ്രിൽ നാലിനുമാണ് അവസാനിക്കുക.വ്യത്യസ്ത ഇന്ത്യന്‍ സ്കുളുകളിലായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പൊതുപരീക്ഷകള്‍ എഴുതുന്നത്.
പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും നേരത്തേ തന്നെ സി.ബി.എസ്.ഇ അധികൃതർ നടത്തിയിരുന്നു. പരീക്ഷയുടെ ടൈംടേബ്ൾ, മാതൃക ചോദ്യപേപ്പർ എന്നിവയും നേരത്തേ തന്നെ പുറത്തിറക്കിയിരുന്നു. മാനസിക സമ്മര്‍ദം ഒഴിവാക്കുന്നതിനും സി.ബി.എസ്. ഇ വിപുലമായ കൗണ്‍സലിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി രക്ഷിതാക്കളും അധ്യാപകരും കൂടെയുണ്ട്. രക്ഷിതാക്കളിൽ പലരും അവധിയെടുത്ത് കുട്ടികൾക്കൊപ്പം ഇരുന്നാണ് കുട്ടികളെ പരീക്ഷക്ക് ഒരുക്കുന്നത്.
കുട്ടികൾക്ക് ഉറക്കം വരാതിരിക്കാൻ ചൂടുവെള്ളവും കട്ടൻ ചായയുമൊക്കെ തയാറാക്കി നൽകി കുട്ടികൾക്ക് ഒപ്പമിരുന്ന് അവർ പഠിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയുമാണ് പല രക്ഷിതാക്കളും പരീക്ഷാ കാലം തള്ളിനീക്കുന്നത്. അഞ്ച് മുതല്‍ ക്ലാസുകളിലെ പരീക്ഷകള്‍ അടുത്ത ആഴ്ചകളിലായി നടക്കും. വിദ്യാലയങ്ങള്ളില് തന്നെ തയാറാക്കിയ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ചാണ് പരീക്ഷകള്‍. 11ാം ക്ലാസിലെയും വാര്‍ഷിക പരീക്ഷ വരും ദിവസങ്ങളില്‍ പൂര്‍ത്തിയാകും.അടുത്തമാസം പകുതിക്കുശേഷം സ്കൂൾ അവധിയിലേക്ക് നീങ്ങും. ഏപ്രില്‍ ആദ്യ വാരത്തിൽ പുതിയ അധ്യയന വര്‍ഷം ആരംഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.