കടന്നുപോയത് പ്രത്യാശയുടെ വർഷം
text_fieldsരാജ്യത്തിന് വികസനത്തിെൻറ പുതു അധ്യായങ്ങൾ രചിക്കാനായി
മസ്കത്ത്: പ്രത്യാശകൾ സമൃദ്ധമായി നിറക്കപ്പെട്ട വർഷമാണ് കടന്നുപോയത്. ഭാവിയിലെ കുതിപ്പിന് ഉൗർജമാകുന്ന നിരവധി മുഹൂർത്തങ്ങൾ കുറിക്കപ്പെട്ട നാളുകൾ. സമാധാനത്തിനു വേണ്ടി എന്നും നിലകൊണ്ട സുൽത്താനേറ്റിന് അതിെൻറ സാക്ഷ്യങ്ങൾ ലോകത്തിനു മുന്നിൽ സമർപ്പിക്കാൻ സാധിച്ചത് 2018നെ സവിശേഷമാക്കുന്നു. രാജ്യത്തിന് വികസനത്തിെൻറ പുതു അധ്യായങ്ങൾ രചിക്കാനായതും കഴിഞ്ഞ 12 മാസങ്ങളുടെ മായാത്ത മുദ്രയാണ്. അതേസമയം, പ്രവാസികൾക്ക് ചില ആശങ്കകളും 2018 നൽകി. നിരവധി തൊഴിലുകളിലേക്കുള്ള വിസ നിരോധനം പ്രതിസന്ധിയാകുമെന്ന ആകുലതയിലാണ് അവർ. എന്നാൽ, ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞത് നേട്ടമായതായി പ്രവാസികൾ കരുതുന്നു. സർവകാല റെക്കോഡ് ഭേദിച്ച് റിയാലിെൻറ വിനിമയ നിരക്ക് ഉയർന്നതിനാൽ ലോണുകളിലേക്കും മറ്റും പ്രതീക്ഷിച്ചതിൽ കൂടുതൽ പണം അടക്കാൻ സാധിച്ചതായി അവർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വർഷത്തെ പ്രധാന സംഭവങ്ങളിലൂടെ ഒരു ഹ്രസ്വ സഞ്ചാരം.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം
ഇന്ത്യൻ പ്രധാനമന്ത്രി ഫെബ്രുവരി 11 മുതൽ 12 വരെയാണ് ഒമാനിൽ സന്ദർശനം നടത്തിയത്. ബൈത്ത് അൽ ബറകയിൽ മോദിക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് വിരുന്നു നൽകി. സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കും ശിവക്ഷേത്രവും മോദി സന്ദർശിച്ചിരുന്നു.
സമാധാന സന്ദേശം
സമാധാനത്തിന് മികച്ച സംഭവന അർപ്പിക്കാൻ ഒമാന് കഴിഞ്ഞ വർഷമായിരുന്നു 2018. യമൻ, ഫലസ്തീൻ പ്രശ്നങ്ങളിലെ ഇടപെടൽ ഇതിൽ പ്രധാനമാണ്. ഏറെക്കാലമായി യുദ്ധക്കെടുതി അനുഭവിക്കുകയായിരുന്ന യമനിൽ സമാധാനത്തിെൻറ പൊൻ പുലരി പിറക്കുന്നതിെൻറ ശുഭ ലക്ഷണങ്ങൾ കണ്ടുകൊണ്ടാണ് 2018 അസ്തമിക്കുന്നത്. ലോക മനഃസാക്ഷിയെ ഞെട്ടിച്ച യുദ്ധക്കെടുതിക്ക് അറുതി വരുേമ്പാൾ ഏറെ അഭിമാനിക്കുന്നത് ഒമാനും ഭരണാധികാരി സുൽത്താൻ ഖാബൂസുമാണ്. യമനിൽ സമാധാനം പുലരാൻ ഒമാൻ സാധ്യമായ എല്ലാ ലോക വേദികളും ഉപയോഗപ്പെടുത്തിയിരുന്നു.
ഫലസ്തീൻ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങളും 2018ലുണ്ടായി. ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറ സന്ദർശനത്തിന് തൊട്ടുപിറകെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിെൻറ ഒമാൻ സന്ദർശനവും ലോകശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് നടന്ന സംഭാഷണങ്ങൾ ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിെൻറ ചുവടായാണ് ലോക രാജ്യങ്ങൾ വിലയിരുത്തിയത്. ഇൗ വിഷയത്തിൽ ഒമാന് മധ്യസ്ഥ റോളില്ലെന്ന് ഒമാൻ പറയുേമ്പാഴും ഇതിനായി അവസരം ഒരുക്കുന്നതിൽ ഒമാെൻറ പങ്ക് നിർണായകമായിരുന്നു.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം
പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം തുറന്നതോടെ രാജ്യത്തിെൻറ യാത്ര-വിനോദസഞ്ചാര മേഖല ക്രമേണ വളരുകയാണ്. 2018 മാർച്ച് 20നാണ് വിമാനത്താവളം തുറന്നത്. 5,80,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാസഞ്ചർ ടെർമിനലിൽ പ്രതിവർഷം രണ്ടുകോടി യാത്രക്കാരെ ഉൾക്കൊള്ളുന്നതിനുള്ള ശേഷിയുണ്ട്. ഒമാനി പൈതൃകം പ്രതിഫലിപ്പിക്കുന്നതാണ് വിമാനത്താവളത്തിെൻറ വാസ്തുശിൽപ മാതൃക. പ്രതിവർഷം എട്ട് കോടി ജനങ്ങളെ ഉൾക്കൊള്ളാവുന്ന വിധം വികസിപ്പിക്കാവുന്ന രീതിയിലാണ് വിമാനത്താവളം രൂപകൽപന ചെയ്തിരിക്കുന്നത്. നാല് കിലോമീറ്റർ റൺവേ, 103 മീറ്റർ എയർ ഒബ്സർവേഷൻ ടവർ, എയർ കാർഗോ ടെർമിനൽ, കാറ്ററിങ് ടെർമിനൽ, വിമാന അറ്റകുറ്റപ്പണി െകട്ടിടം തുടങ്ങിയവ വിമാനത്താവളം ഉൾക്കൊള്ളുന്നു. കൂടാതെ യാത്രാ നടപടികൾ പൂർത്തീകരിക്കുന്നതിന് 118 ബൂത്തുകൾ, 82 പാസ്പോർട്ട്-എമിഗ്രേഷൻ കൺട്രോൾ കൗണ്ടറുകൾ തുടങ്ങിയവഗയുമുണ്ട്.
ബാത്തിന എക്സ്പ്രസ് വേ
ബാത്തിന എക്സ്പ്രസ് വേ ഡിസംബർ 19ന് ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒമാനെയും മറ്റു ജി.സി.സി രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാത രാജ്യത്തിെൻറ എണ്ണയിതര മേഖലയിൽ വൻ കുതിപ്പിന് വഴിയൊരുക്കുന്നതാണ്. 270 കി.മീ. ദൈർഘ്യമുള്ള പാത ഇരു ഭാഗത്തേക്കും 3.75 മീറ്റർ വീതിയുള്ള ലേനുകൾ, മൂന്ന് മീറ്റർ വീതിയുള്ള എക്സ്റ്റേണൽ ഷോൾഡർ, രണ്ട് മീറ്റർ വീതിയുള്ള ഇേൻറണൽ ഷോൾഡറുകൾ, 23 ഇൻറർചേഞ്ചുകൾ, 17 ഫ്ലൈ ഒാവറുകൾ, 12 ഭൂഗർഭ പാതകൾ, 25 വാദി പാലങ്ങൾ ഉൾക്കൊള്ളുന്നതാണ് എക്സ്പ്രസ് വേ.
വിസ നിരോധന നിഴലിൽ പ്രവാസികൾ
87 തൊഴിലുകളിലേക്കുള്ള വിസകൾക്ക് ജനുവരി 24നാണ് മാനവ വിഭവശേഷി മന്ത്രാലയം താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. െഎ.ടി, മാധ്യമപ്രവർത്തനം, വ്യോമ ഗതാഗതം, എൻജിനീയറിങ്, അക്കൗണ്ടിങ്-ഫിനാൻസ്, ടെക്നീഷ്യൻ, ഇൻഷുറൻസ്, മാർക്കറ്റിങ്-സെയിൽസ്, അഡ്മിനിസ്ട്രേഷൻ-പി.ആർ ഉൾപ്പെടെ മേഖലകളിലാണ് നിരോധനം.
കെടുതിയായി കൊടുങ്കാറ്റ്
മെക്നു, ലുബാൻ കൊടുങ്കാറ്റുകൾ ഒമാനിൽ അടിച്ചുവീശിയത് 2018ലാണ്. മേയിൽ ആഞ്ഞടിച്ച മെക്നു സലാലയുടെ കാർഷിക േമഖലക്ക് വൻ തിരിച്ചടിയായി. നിരവധി മലയാളികൾക്ക് ആയിരക്കണക്കിന് റിയാലിെൻറ നഷ്ടമാണ് മെക്നു ഉണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.