Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ വീണ്ടും...

ഒമാനിൽ വീണ്ടും രാത്രിയാത്രാ വിലക്ക്​; ഞായറാഴ്​ച മുതൽ പ്രാബല്ല്യത്തിൽ

text_fields
bookmark_border
ഒമാനിൽ വീണ്ടും രാത്രിയാത്രാ വിലക്ക്​; ഞായറാഴ്​ച മുതൽ പ്രാബല്ല്യത്തിൽ
cancel

മസ്​കത്ത്​: കോവിഡ്​ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഒമാൻ വീണ്ടും രാത്രിയാത്രാ വിലക്ക്​ ഏർപ്പെടുത്തി. ജൂൺ 20 ഞായറാഴ്​ച മുതൽ യാത്രാവിലക്ക്​ ഏർപ്പെടുത്താനാണ്​ ശനിയാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്​.

രാത്രി എട്ട്​ മുതൽ പുലർച്ചെ നാലുവരെ വ്യക്​തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം തടയും. ഇതോടൊപ്പം എല്ലാ വാണിജ്യ സ്​ഥാപനങ്ങളും പൊതുസ്​ഥലങ്ങളും അടച്ചിടുകയും വേണം. ഹോം ഡെലിവറിക്ക്​ വിലക്കിൽ നിന്ന്​ ഇളവ്​ നൽകിയിട്ടുണ്ട്​.

ഇതോടൊപ്പം മുൻകാല വിലക്കുകളിൽ ഇളവുണ്ടായിരുന്ന വിഭാഗങ്ങളെയും യാത്രാവിലക്കിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

ഇനിയൊരു തീരുമാനമുണ്ടാകുന്നത്​ വരെ യാത്രാ വിലക്ക്​ പ്രാബല്ല്യത്തിലുണ്ടായിരിക്കുമെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു. കോവിഡ്​ പശ്​ചാത്തലത്തിൽ രാജ്യത്തെ ആരോഗ്യ മേഖല കനത്ത സമ്മർദത്തിലാണെന്ന്​ സുപ്രീം കമ്മിറ്റി യോഗം വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanGulf News
News Summary - night travel ban in Oman from Sunday
Next Story