നിസ്വ ഒ.ഐ.സി.സി ചാണ്ടി ഉമ്മന്റെ വിജയം ആഘോഷിച്ചു
text_fieldsമസ്കത്ത്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ വിജയം നിസ്വ ഒ.ഐ.സി.സി റീജനല്‍ കമ്മിറ്റി ആഘോഷിച്ചു. പ്രസിഡന്റ് എബി വടക്കേടത്ത് നേതൃത്വം നല്കി. എക്സിക്യൂട്ടിവ് അംഗമായ ജനു എം. സാമുവല്‍ മുഖ്യപ്രഭാഷണം നടത്തി. ഉമ്മന്‍ ചാണ്ടിയുടെ അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിലൂടെ ചാണ്ടി ഉമ്മനില്‍ പുതുപ്പള്ളിയിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെയും തെളിവാണ് ഈ ചരിത്ര വിജയം എന്ന് അദ്ദേഹം പറഞ്ഞു. ട്രഷറര്‍ വര്‍ഗീസ് സേവ്യര്‍, സെക്രട്ടറിമാരായ പ്രകാശ് ജോണ്‍, സഞ്ജു മാത്യു, ബഹല ഏരിയ പ്രസിഡന്റ് ദിനേശ് എന്നിവരുടെ നേതൃത്വത്തില്‍ നിസ്വയില് ലഡു വിതരണം നടത്തി. എക്സിക്യൂട്ടിവ് അംഗങ്ങളായ ജമീലുദ്ദീന്, വിനോദ്, ജോണ്സണ്, ഷാജി പുത്തലത്ത്, ബിനു ആലുവിള, ഷിനു ജോഷ്വാ, ടോമിയോ തോമസ് തുടങ്ങി നിരവധി ഒ.ഐ.സി.സി പ്രവര്‍ത്തകരും ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.