നിസ്വയിൽ പൊതുമജ്ലിസ് നാടിന് സമർപ്പിച്ചു
text_fieldsമസ്കത്ത്: നിസ്വ വിലായത്തിൽ 3,50,000 റിയാൽ ചെലവിൽ നിർമിച്ച പൊതുമജ്ലിസ് തുറന്നു. സയ്യിദ് ബദർ ബിൻ സൗദ് അൽ ബുസൈദിയുടെ കാർമികത്വത്തിലായിരുന്നു ഉദ്ഘാടനം. വാലിമാർ, മജ്ലിസ് ശൂറ അംഗങ്ങൾ, സർക്കാർ സ്ഥാപനങ്ങളുടെ ഡയറക്ടർമാർ, സൈനിക, സുരക്ഷ ഉദ്യോഗസ്ഥർ, ശൈഖുമാർ, മറ്റ് പ്രമുഖർ സംബന്ധിച്ചു. 18,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മജ്ലിസ്. 5,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പാർക്കിങ് സൗകര്യവുമുണ്ട്. മജ്ലിസിൽ ഒരുമിച്ച് 400 പേർക്ക് പങ്കെടുക്കാം. ജനറൽ ഹാൾ, 10 ക്ലാസ് മുറികളുള്ള നിസ്വ സെന്റർ ഫോർ ഹോളി ഖുർആൻ സ്റ്റഡീസ്, ഒരു മൾട്ടി പർപ്പസ് ഹാൾ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസ്, വിദ്യാർഥികൾക്കുള്ള പാർപ്പിടവും ഇതിൽ ഉൾപ്പെടുന്നു. നിസ്വയിലെ ജനങ്ങളുടെ സംഭാവനകളും സന്നദ്ധപ്രവർത്തകരുടെ പരിശ്രമവും മജ്ലിസിന്റെ നിർമാണത്തിന് സഹായകമായതായി നിസ്വ പബ്ലിക് മജ്ലിസ് അണ്ടർ സെക്രട്ടറി സൗദ് ബിൻ സലിം അൽ ഫർഖാനി പറഞ്ഞു. പുരാതന പൈതൃകവും കലയും സമന്വയിപ്പിച്ച് ഒമാനി വൈദഗ്ധ്യം ഉൾക്കൊള്ളുന്ന തരത്തിലാണ് മജ്ലിസ് നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.