‘ഒമാൻ മലയാളികൾ’ എൻ.എം.സി ഹോസ്പിറ്റൽ ഡിസ്കൗണ്ട് പദ്ധതി കരാർ പുതുക്കി
text_fieldsമസ്കത്ത്: വാട്സാപ് കൂട്ടായ്മയായ ഒമാൻ മലയാളികൾ തുടർച്ചയായ നാലാം വർഷവും എൻ.എം.സി ഹോസ്പിറ്റൽ ഡിസ്കൗണ്ട് പദ്ധതി കരാർ പുതുക്കി.
അൽ ഗുബ്ര എൻ.എം.സി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഒമാൻ മലയാളികൾ വാട്സാപ്പ് ഗ്രൂപ് ചീഫ് കോഓഡിനേറ്റർ റഹീം വെളിയങ്കോടും എൻ.എം.സി ഗ്രൂപ് ഒമാൻ കൺട്രി ഹെഡ് മുഹമ്മദ് അൽ ഷിബിലിയും ഇതു സംബന്ധിച്ച ധാരണപത്രം ഒപ്പുവെച്ചു.
ഗ്രൂപ് കോഓഡിനേറ്റർ ബഷീർ ശിവപുരം, എൻ.എം.സി ഗ്രൂപ് ഓപറേഷൻ ഹെഡ് അജിം ഷാ, മാർക്കറ്റിങ് മാനേജർ മാരായ ഷാജി എം. ജോൺ, ഫർദീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും തുടർന്നും ഒമാൻ മലയാളികൾ വാട്സാപ്പ് കൂട്ടായ്മയിലുള്ള എല്ലാ അംഗങ്ങൾക്കും തുടർന്നും ലഭിക്കും.
ജനറൽ പ്രാക്ടീഷണർ, ഇന്റേണൽ മെഡിസിൻ എന്നീ വിഭാഗം ഡോക്ടർമാർക്കുള്ള കൺസൾട്ടേഷൻ ഫീസ് എല്ലാ ഒമാൻ മലയാളികൾ വാട്സാപ് ഗ്രൂപ് അംഗങ്ങൾക്കും ഒരു റിയാൽ മാത്രമായിരിക്കും.
എല്ലാ ചികിത്സകൾക്കും 20 മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. കുടുംബത്തോടൊപ്പം താമസിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ രീതിയിൽ ഒരു ഡെലിവറി പാക്കേജും ഇതോടൊപ്പമുണ്ടായിരിക്കും. ഡയാലിസിസ് നടത്തുന്ന രോഗികൾക്ക് വേണ്ടിയുള്ള ഒരു പ്രത്യേക പാക്കേജും ഇതിൽ അടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.