കോവിഡിനിടയിൽ ചൂഷണം വേണ്ട
text_fieldsമസ്കത്ത്: കോവിഡ് പരിശോധനക്ക് അമിതവില ഈടാക്കുന്നതിനെതിരെ ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉപഭോക്തൃ സംരക്ഷണ വകുപ്പിെൻറ മുന്നറിയിപ്പ്. കോവിഡ് സാഹചര്യത്തിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന സ്വകാര്യ സ്ഥപനങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും നപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ചില പരിശോധന കേന്ദ്രങ്ങൾ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച നിരക്കിൽ കൂടുതൽ ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് കർശനനിലപാടുമായി വകുപ്പ് രംഗത്തെത്തിയത്.
വിവിധ സ്ഥാപനങ്ങളിലെ ടെസ്റ്റ് നിരക്കുകൾ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശങ്ങൾ പാലിക്കണമെന്ന് ഓർമിപ്പിക്കുന്നു. അസാധാരണ സാഹചര്യത്തിൽ ചൂഷണം ചെയ്യപ്പെടാതെ ആരോഗ്യ സേവനം ലഭിക്കാൻ എല്ലാവർക്കും അവകാശമുണ്ട് -പ്രസ്താവനയിൽ വ്യക്തമാക്കി. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ചുമതലയുള്ള ഡയറക്ടറേറ്റ് ജനറലും ആരോഗ്യ മന്ത്രാലയവും അംഗീകരിച്ച കോവിഡ് പരിശോധന നിരക്കിെൻറ പട്ടികയും വകുപ്പ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.
ആർ.ടി.പി.സി.ആർ പരിശോധനക്ക് 15 ഒമാൻ റിയാലാണ് നിരക്ക്. ഒന്നോ രണ്ടോ ദിവസത്തിനകം ഫലം നൽകണമെന്നും നിർദേശമുണ്ട്. പി.ഒ.സി പി.സി.ആർ ടെസ്റ്റാെണങ്കിൽ 25റിയാൽ ഈടാക്കാം. ഇത് ഒരു ദിവസത്തിനകം ഫലം നൽകേണ്ടതാണ്. ആൻറിജൻ ടെസ്റ്റാണെങ്കിൽ ഏഴു റിയാലാണ് നിരക്ക്. രണ്ടുമണിക്കൂറിനുള്ളിൽ ഫലം നൽകുകയും വേണം.
ഒമാനിലെ വിവിധ പ്രദേശങ്ങളിലെ ആശുപത്രികളിൽ ആരോഗ്യ വകുപ്പിെൻറ നിയന്ത്രണങ്ങൾ ലംഘിച്ച് പരിശോധനക്കെത്തുന്നവരിൽനിന്ന് കൂടുതൽ വില ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു.കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ചൂഷണം തുടരുന്ന ഘട്ടത്തിലാണ് ഉപഭോക്തൃ സംരക്ഷണ സമിതി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.