മവേല മാർക്കറ്റിൽ ഇനിയൊരു പെരുന്നാൾ നമസ്കാരമില്ല
text_fieldsമവേല സെൻട്രൽ മാർക്കറ്റ് മസ്ജിദിലെ അവസാന പെരുന്നാൾ നമസ്കാരത്തിൽ മുജീബ് റഹ്മാൻ മന്നാനി ഈദ് സന്ദേശം നൽകുന്നു
മസ്കത്ത്: മവേല സെൻട്രൽ മാർക്കറ്റിൽ കഴിഞ്ഞ ദിവസം നടന്നത് അവസാനത്തെ പെരുന്നാൾ നമസ്കാരം. ഈ മാസം അവസാനം സെൻട്രൽ വെജിറ്റബ്ൾ മാർക്കറ്റ് കസാഇനിലേക്ക് മാറുന്നതോടെ സെൻട്രൽ മാർക്കറ്റ് മസ്ജിദും ഓർമയാവും. സെൻട്രൽ മാർക്കറ്റിനകത്തെ മസ്ജിദ് തികച്ചും മാർക്കറ്റിലുള്ളവർക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. അവധി ദിവസങ്ങളിലും രാത്രി കാലങ്ങളിലും മാർക്കറ്റ് അടയുമ്പോൾ മസ്ജിദും അടഞ്ഞ് കിടക്കുകയാണ് പതിവ്. എന്നാൽ, കഴിഞ്ഞ 22 വർഷമായി ഇവിടെ പെരുന്നാൽ നമസ്കാരം നടക്കുന്നുണ്ട്. മാർക്കറ്റിലുള്ളവരും അതിനും ചുറ്റും താമസിക്കുന്ന മലയാളികളുമാണ് കാര്യമായി ഈ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്നത്. കേരളീയ രീതിയിലാണ് ഇവിടെ പെരുന്നാൾ നമസ്കാരം നടക്കുന്നത്. പെരുന്നാൾ നമസ്കാരവും ഖുത്തുബയും പിന്നെ മലയാളത്തിൽ പരിഭാഷയുമാണ് പ്രാർഥനയുമാണ് ഇവിടെ നടക്കാറുള്ളത്. കഴിഞ്ഞ 14 വർഷമായി ഈ മസ്ജിദിലെ പെരുന്നാൾ നമസ്കാരത്തിന് മുജീബ് റഹ്മാൻ മന്നാനിയാണ് നേതൃത്വം നൽകുന്നത്. ഈ പെരുന്നാളിനും അദ്ദേഹം തന്നെയാണ് പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകിയതും വിടവാങ്ങൽ പെരുന്നാൾ പ്രഭാഷണം നടത്തിയതും.
1997ലാണ് ഈ രീതിയിലുള്ള പെരുന്നാൾ നമസ്കാരം മവേല മാർക്കറ്റിൽ ആരംഭിച്ചത്. മാർക്കറ്റിലെ പ്രധാന ഇറക്കുമതി വ്യാപാര സ്ഥാപനമായ കെ.വിഴ ഗ്രൂപ് ഉടമകളുടെ വീട്ടിലായിരുന്നു ആദ്യ പെരുന്നാൾ നമസ്കാരം നടന്നത്. മാർക്കറ്റിൽ ജോലി ചെയ്തിരുന്ന താജുദ്ദീൻ ബാഖവിയാണ് നമസ്കാരത്തിന് നേതൃത്വം നൽകിയത്. അന്ന് 80 പേർ മാത്രമാണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തിരുന്നത്. പിന്നീട് വർഷം തോറും ആളുകൾ വർധിക്കാൻ തുടങ്ങി. നമസ്കാരത്തിനെത്തുന്നവർ 500 ൽ കവിഞ്ഞതോടെ വീട്ടിൽ സൗകര്യമില്ലാതായി. ഇതോടെ 2002ൽ നമസ്കാരം മസ്കജിദിലെ മാർക്കറ്റിലാക്കുകയായായിരുന്നു. അക്കാലത്ത് മസ്ജിദിൽ പെരുന്നാൾ നമസ്കാരം നടന്നിരുന്നില്ല. നമസ്കാരത്തിന് ബന്ധപ്പെട്ടവരെ സമീപിച്ചപ്പോൾ യാതൊരു പ്രയാസവും കൂടാതെ അനുവാദം നൽകുകയായിരുന്നു. ഈ മാസം 29 ഓടെ മെബേല സെൻട്രൽ മാർക്കറ്റ് കാലിയാവും. പിന്നീട് ഒരു സ്ഥാപനത്തിനും പ്രവർത്തിക്കാൻ അവസരം നൽകില്ല. ഇതോടെ മാർക്കറ്റിന്റെ ആളനക്കം നിലക്കും. മാർക്കറ്റും ആരവും ഓർമയാവുന്നതുപോലെ മസ്ജിദും ഓർമയാവാണ് സാധ്യത. എന്തായാലും അടുത്ത പെരുന്നാളിന് മലയാളികൾ നേതൃത്വം നൽകുന്ന മലയാളി രീതിയിലുള്ള പെരുന്നാൾ നമസ്ക്കാരം നടക്കാൻ ചെറില സാധ്യത പേലുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.