നൂർ ഗസൽ ഫുഡ്സ് റമദാൻ ക്വിസ്; ആദ്യഘട്ട വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsമസ്കത്ത്: ഗൾഫ് മാധ്യമം പ്രമുഖ ഭക്ഷ്യോൽപന്ന കമ്പനിയായ നൂർ ഗസൽ ഫുഡ്സുമായി ചേർന്ന് ഒമാനിലെ വായനക്കാർക്കായി സംഘടിപ്പിക്കുന്ന റമദാൻ ക്വിസ് മത്സരത്തിലെ ആദ്യ ഘട്ട വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
അശ്ഫർ ആസാദ്, വീണ നായർ, റൗലത്ത് എന്നിവരാണ് സമ്മാനങ്ങൾ ഏറ്റുവാങ്ങിയത്. ഗൾഫ് മാധ്യമം മാർക്കറ്റിങ് എക്സിക്യൂട്ടിവ് നിഹാൽ ഷാജഹാൻ സമ്മാനം വിതരണം ചെയ്തു. ബാക്കിയുള്ളവർ ഒമാൻ ഗൾഫ് മാധ്യമം ഓഫിസിൽനിന്ന് സമ്മാനങ്ങൾ കൈപ്പറ്റേണ്ടതാണ്. റമദാൻ ഒന്നു മുതൽ ഏഴുവരെയുള്ള ദിനങ്ങളിലെ മത്സരത്തിൽ ശരിയുത്തരം അയച്ചവരിൽനിന്നാണ് ആദ്യഘട്ട വിജയികളെ തിരഞ്ഞെടുത്തത്. രണ്ടാംഘട്ട വിജയികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
റമദാൻ അവസാനംവരെ ‘ഗൾഫ് മാധ്യമം’ പത്രം, വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ എന്നിവയിലൂടെ ദിനേന ഒരു ചോദ്യം വീതം പ്രസിദ്ധീകരിക്കും. ചോദ്യത്തിന് ഒപ്പമുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ https://madhyamam.com/rqoman എന്ന വെബ്സൈറ്റ് ലിങ്ക് വഴിയോ മത്സരത്തിൽ പങ്കെടുക്കാം. ഓരോ ദിവസത്തെയും ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽനിന്നും നറുക്കിട്ട് ഓരോ വിജയികൾക്ക് നൂർ ഗസലിന്റെ ഗിഫ്റ്റ് ഹാമ്പർ സമ്മാനമായി നൽകും.
ശരിയുത്തരം അയച്ചവരുടെ പേരുകൾ നറുക്കെടുത്ത് മെഗാസമ്മാനമായി സാംസങ്ങിന്റെ 43 ഇഞ്ച് ടെലിവിഷനും നൽകും. ഉത്തരങ്ങൾ അതത് ദിവസം രാത്രി 10 മണിക്കു മുമ്പ് അയക്കേണ്ടതാണ്. വിജയികളുടെ പേരുകൾ ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.