നൂറേ മദീന 2022ന് പരിസമാപ്തി
text_fieldsമസ്കത്ത്: എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് ഒമാന്‍ തൃശൂര്‍ ജില്ല കമ്മിറ്റി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ച 'നൂറേ മദീന 2022' പരിപാടി സമാപിച്ചു. മസ്കത്ത് സുന്നി സെന്റര്‍ മദ്റസ പ്രിന്‍സിപ്പല്‍ മുഹമ്മദ് അലി ഫൈസി ഉദ്ഘടനം ചെയ്തു. സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. തൃശ്ശൂര്‍ ജില്ല കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ വാഹിദ് മാള അധ്യക്ഷതവഹിച്ചു.
മദ്റസ വിദ്യാര്‍ഥികളുടെ ദഫ്, സ്കൗട്ട് പ്രദര്‍ശനവും കലാപരിപാടികളും അരങ്ങേറി. ഉപദേശക സമിതി അംഗം ജമാല്‍ ഓണമ്പള്ളി മുഹമ്മദ് ഫൈസിക്കു മെമന്റോയും പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ശമീര്‍ വെങ്കിടങ് പൊന്നാടയും നല്കി ആദരിച്ചു. ഷാജുദ്ദീന്‍ ബഷീര്‍, ശുഐബ് പാപ്പിനിശ്ശേരി, ശാക്കിര്‍ ഫൈസി, ഹാഷിം ഫൈസി, ശൈഖ് അബ്ദുര്‍റഹ്മാന്‍ ഉസ്താദ്, അബ്ദുല്‍ ഹാദി വാഫി, ഉമര്‍ വാഫി, ശുകൂര്‍ ഹാജി, ജാഫര്‍ തുടങ്ങിയവരും കെ.എം.സി.സി നേതാക്കളും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് എ.പി. കുഴിങ്ങര സ്വാഗതവും ട്രഷറര്‍ മുഹമ്മദ് ആരിഫ് കോട്ടോല്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.