തണുപ്പ് ഉയരുന്നു
text_fieldsമസ്കത്ത്: ബുധൻ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഒമാനിലെ മിക്ക ഗവർണറേറ്റുകളെയും വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ഫലമായി പടിഞ്ഞാറൻ മുസന്ദം ഗവർണറേറ്റ് തീരങ്ങളിലും അറബിക്കടലിന്റെ തീരങ്ങളിലും കടൽ തിരമാലകൾ 2.5 മീറ്റർ ഉയരത്തിലെത്തും. മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും പൊടിയും അഴുക്കും ഉയരാൻ സാധ്യതയുണ്ട്. ദൂരക്കാഴ്ചയെയും ബാധിച്ചേക്കും.
മസ്കത്തടക്കമുള്ള മിക്ക ഗവർണറേറ്റുകളിലും താപനില കുറയാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും താഴ്ന്ന താപനില റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ദാഖിലിയ ഗവര്‍ണറേറ്റിലെ സൈഖ് പ്രദേശത്താണ്. 0.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടത്തെ താപനിലയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മസ്യൂന (7.0 ഡിഗ്രി), മുഖ്ശിന്‍ (8.3 ഡിഗ്രി), തുംറൈത്ത് (9.1 ഡിഗ്രി), ഖൈറൂന്‍ ഹിര്‍ത്തി (10.2 ഡിഗ്രി), യങ്കല്‍ (11.4 ഡിഗ്രി), ഹൈമ (11.5 ഡിഗ്രി) എന്നിവയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയ മറ്റു പ്രദേശങ്ങള്‍. മസ്കത്ത്, സലാല, സുഹാര്‍, സൂര്, ബുറൈമി തുടങ്ങി രാജ്യത്തിന്റെ ഇതര പ്രദേശങ്ങളിലും ചൂട് കുറഞ്ഞുവരികയാണ്. താരതമ്യേന താപനില ഉയര്‍ന്ന പ്രദേശങ്ങള്‍ ദോഫാര്‍ ഗവര്‍ണറേറ്റിലാണ്. ഇവിടെയും 30 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത അന്തരീക്ഷ ഊഷ്മാവ്.
ചൊവ്വാഴ്ച മസ്കത്ത് ഗവർണറേറ്റിലെ സീബ്, അമീറാത്ത്, ബൗഷർ എന്നിവിടങ്ങളിൽ താപനില പരമാവധി താപനില 22 ഡിഗ്രിസെൽഷ്യസായിരുന്നു. മസ്കത്ത് 24, ഖുറിയാത്ത് 24 എന്നിങ്ങനെയായിരുന്നു താപനില. ദോഫാർ ഗവർണറേറ്റിലെ മിക്ക വിലായത്തുകളിലും 20ന് മധ്യത്തിൽ ആയിരിക്കും താപനില.
ഒമാൻ കടലിന്റെയും അൽ വുസ്ത ഗവർണറേറ്റിന്റെയും തീരപ്രദേശങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. മിക്ക ഗവർണറേറ്റുകളിലും മൂടൽമഞ്ഞും അനുഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.