വടക്ക് പടിഞ്ഞാറൻ കാറ്റ്: ഒമാന്‍റെ വടക്കൻ ഗവർണറേറ്റുകളിൽ താപനില കുറയും
text_fieldsമസ്കത്ത്: പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ ഭാഗമായി വരും ദിവസങ്ങളിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ താപനിലയിൽ പ്രകടമായ മാറ്റമുണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പർവ്വത പ്രദേശങ്ങളിലായിരിക്കും കൂടുതൽ തണുപ്പനുഭവപ്പെടുക. വ്യാഴം, വെള്ളി ദിവസങ്ങളിൽ മസ്‌കത്തിൽ രാത്രി താപനില 18 ഡിഗ്രി സെൽഷ്യസ്വരെ കുറയാൻ സാധ്യതയുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബൽ ശംസിലാണ്. 2.1 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ താപനില.
സുൽത്താനേറ്റിെൻറ ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ പടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പൊടിപടലത്തിനും അസ്ഥിര വസ്തുക്കൾ കാറ്റിൽ പറന്നുപോകാനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.