Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2024 9:24 AM GMT Updated On
date_range 4 July 2024 9:24 AM GMTവടക്കുപടിഞ്ഞാറൻ കാറ്റ്; ജാഗ്രത പാലിക്കണം
text_fieldsbookmark_border
മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വരും ദിനങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബുറൈമി, ദാഹിറ, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, അൽ വുസ്ത, വടക്കൻ ബത്തിന, ദോഫാർ എന്നീ ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലായിരിക്കും ഈ കാറ്റ് അനുഭവപ്പെടുക. അടുത്ത രണ്ട് ദിവസങ്ങളിലും ശക്തമായ കാറ്റ് തുടരാൻ സാധ്യതയുള്ളതിനാൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണം. ബുറൈമി, ദാഹിറ, ദാഖിലിയ, അൽ വുസ്ത ഗവർണറേറ്റുകളിൽ പൊടി നിറഞ്ഞ അന്തരീക്ഷവും ദൃശ്യപരത കുറയുന്നതും തുടരും. ഈ കാലയളവിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story