വടക്ക് പടിഞ്ഞാറൻ കാറ്റ്: താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരും
text_fieldsമസ്കത്ത്: വടക്ക് പടിഞ്ഞാറൻ കാറ്റ് വീശുന്നതിനാൽ വിവിധ ഗവർണറേറ്റുകളിലെ തീരപ്രദേശങ്ങളിലും മരുഭൂമികളിലും വെള്ളിയാഴ്ച വരെ താപനില ഉയർന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പലയിടത്തും താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യതയുണ്ട്. ദോഫാർ, അൽ വുസ്ത, തെക്കൻ ശർഖിയ ഗവർണറേറ്റുകളുടെ തീരങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും 40-50നും ഇടയിലായിരിക്കും താപനില. തെക്ക്-വടക്ക് ബാത്തിന, മസ്കത്ത് എന്നിവിടങ്ങിൽ വ്യാഴാഴ്ച ഉച്ചയോടെതന്നെ വടക്ക് പടിഞ്ഞാറൻ കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ദിവസം മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. മേയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഒമാനില്‍ ചൂട് കനക്കാറുള്ളത്. കനത്ത ചൂട് ജനജീവിതത്തെ സാരമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. പുറംജോലി ചെയ്യുന്നവരും കയറ്റിറക്ക് തൊഴിലാളികളുമൊക്കെയാണ് താപനില വർധനയുടെ പ്രയാസങ്ങള്‍ നേരിട്ട് അനുഭവിക്കുന്നവർ. ചൂട് കനക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ട ആവശ്യകതയുമുണ്ട്. നിര്‍ജലീകരണം തടയാനും തളര്‍ച്ച അനുഭവപ്പെടാതിരിക്കാനും ആവശ്യമായ വെള്ളം കുടിക്കാനും വിശ്രമം എടുക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.