ഭക്ഷ്യയോഗ്യമല്ല; 45,000 കിലോ ഭക്ഷ്യവസ്തുക്കൾ മസ്കത്ത് മുനിസിപ്പാലിറ്റി നശിപ്പിച്ചു
text_fieldsമസ്കത്ത്: ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ വർഷത്തിന്റെ ആദ്യപാദത്തിൽ 45,000 കിലോ പച്ചക്കറികളും പഴങ്ങളും ഭക്ഷ്യവസ്തുക്കളും നശിപ്പിച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. പച്ചക്കറികൾക്കും പഴങ്ങൾക്കുമുള്ള സെൻട്രൽ മാർക്കറ്റിൽ 2023ന്റെ ആദ്യപാദത്തിൽ 3078 പരിശോധനകളാണ് മസ്കത്ത് മുനിസിപ്പാലിറ്റിയുടെ പരിശോധന യൂനിറ്റ് നടത്തിയത്. വെയർഹൗസുകൾ, കടകൾ, വിളകൾ വിൽക്കുന്ന സൈറ്റുകൾ എന്നിവയിലായിരുന്നു പരിശോധനകൾ. വരും ദിവസങ്ങളിലും പരിശോധന കാമ്പയിനുകൾ തുടരും. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെയും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപന തടയുന്നതിന്റെയും ഭാഗമായിരുന്നു പരിശോധനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.