Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​നി സാ​റ്റ​ലൈ​റ്റ്...

ഇ​നി സാ​റ്റ​ലൈ​റ്റ് ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും; ഇ​ലോ​ൺ മ​സ്കി​ന്റെ സ്റ്റാ​ർ​ലി​ങ്കി​ന് അ​നു​മ​തി

text_fields
bookmark_border
ഇ​നി സാ​റ്റ​ലൈ​റ്റ് ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും; ഇ​ലോ​ൺ മ​സ്കി​ന്റെ സ്റ്റാ​ർ​ലി​ങ്കി​ന് അ​നു​മ​തി
cancel

മ​സ്‌​ക​ത്ത്: സാ​റ്റ​ലൈ​റ്റ് ക​മ്യൂണി​​ക്കേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഒ​മാ​നി​ൽ ബ്രോ​ഡ്‌​ബാ​ൻ​ഡ് ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ സ്റ്റാ​ർ​ലി​ങ്ക് മ​സ്‌​ക​റ്റി​ന് ടെ​ലി​ക​മ്യൂണി​ക്കേ​ഷ​ൻ​സ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി.

ഹൈ-​സ്പീ​ഡ് ബ്രോ​ഡ്‌​ബാ​ൻ​ഡ് ഇ​ന്റ​ർ​നെ​റ്റ് ന​ൽ​കു​ന്ന​തി​നാ​യി സ്റ്റാ​ർ​ലി​ങ്ക് ലോ-​എ​ർ​ത്ത് ഓ​ർ​ബി​റ്റ് സാ​റ്റ​ലൈ​റ്റു​ക​ൾ വ​ഴി​യാ​ണ് ഇ​ലോ​ൺ മ​സ്കി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ​സ്റ്റാ​ർ​ലി​ങ്ക് പ്ര​വ​ർ​ത്തി​ക്കു​ക. പ്ര​ധാ​ന​മാ​യും ഹൈ-​സ്പീ​ഡ് ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഇ​ത്. ഇ​തോ​ടെ മി​ഡി​ൽ ഈ​സ്റ്റി​ൽ ഖ​ത്ത​റി​നു ശേ​ഷം ക​മ്പ​നി​യു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​കും ഒ​മാ​ൻ.

ലോ ​എ​ർ​ത്ത് ഓ​ർ​ബി​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​പ​ഗ്ര​ഹ അ​ധി​ഷ്ഠി​ത ഇ​ന്റ​ർ​നെ​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് സ്റ്റാ​ർ​ലി​ങ്ക്. പ്ര​ധാ​ന​മാ​യും അ​തി​വേ​ഗ ഇ​ന്റ​ർ​നെ​റ്റ് ക​വ​റേ​ജ് ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ബ്രോ​ഡ്‌​ബാ​ൻ​ഡ് ഇ​ന്റ​ർ​നെ​റ്റ് ആ​ക്‌​സ​സ് ന​ൽ​കു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്‌​തി​രി​ക്കു​ന്നു. 5ജി ​അ​ല്ലെ​ങ്കി​ൽ ബ്രോ​ഡ്‌​ബാ​ൻ​ഡ് ഇ​ന്റ​ർ​നെ​റ്റി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, സാ​റ്റ​ലൈ​റ്റ് ഇ​ന്റ​ർ​നെ​റ്റ് ക​ണ​ക്റ്റി​വി​റ്റി​ക്കാ​യി മൊ​ബൈ​ൽ ട​വ​റു​ക​ളെ​യോ അ​തി​വേ​ഗ ഡേ​റ്റ ലൈ​നു​ക​ളെ​യോ ആ​ശ്ര​യി​ക്കേ​ണ്ടി വ​രി​ല്ല. സാ​റ്റ​ലൈ​റ്റ് ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ത്തി​ന് ഒ​മാ​ൻ ടെ​ലി​ക​മ്മ്യൂ​നി​ക്കേ​ഷ​ൻ​സ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ടി​ആ​ർ​എ) അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

സ്റ്റാ​ർ​ലി​ങ്ക്, ഒ​മാ​നി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും 100 Mbps വേ​ഗ​ത​യി​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കും. വെ​ല്ലു​വി​ളി നി​റ​ഞ്ഞ ഭൂ​പ്ര​കൃ​തി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ടെ​ലി​കോം ട​വ​റു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി നൂ​ത​ന​മാ​യ പ​രി​ഹാ​ര​ങ്ങ​ളും ക​മ്പ​നി ന​ൽ​കും. ഇ​ത് രാ​ജ്യ​ത്തി​ന്റെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന ശ്ര​മ​ങ്ങ​ൾ​ക്ക് പു​ത്ത​ൻ ഉ​ണ​ർ​വേ​കും. കൂ​ടാ​തെ, എ​ണ്ണ, വാ​ത​കം, ഖ​ന​നം, ടൂ​റി​സം, കൃ​ഷി തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​ധാ​ന സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ൾ​ക്ക് ഈ ​സേ​വ​നം ഗു​ണം ചെ​യ്യും. ലൈ​സ​ൻ​സു​ള്ള ടെ​ലി​കോം ഓ​പ​റേ​റ്റ​ർ​മാ​ർ​ക്കി​ട​യി​ൽ മ​ത്സ​രം വ​ർ​ധി​പ്പി​ക്കു​ക, ഉ​പ​ഭോ​ക്തൃ ഓ​പ്ഷ​നു​ക​ൾ വി​ക​സി​പ്പി​ക്കു​ക, ഗു​ണ​നി​ല​വാ​ര​വും വേ​ഗ​ത​യും വ​ർ​ദ്ധി​പ്പി​ക്കു​ക, വി​വി​ധ ബി​സി​ന​സ് മേ​ഖ​ല​ക​ൾ​ക്ക് സേ​വ​നം ന​ൽ​കു​ക എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ സാ​റ്റ​ലൈ​റ്റ് ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

2023 ജൂ​ൺ‌ 20ന​ലെ രാ​ജ​കീ​യ ഉ​ത്ത​ര​വ് 42/2023 പ്ര​കാ​രം, സു​ൽ​ത്താ​നേ​റ്റി​ൽ സ്ഥി​ര​മാ​യ പൊ​തു ടെ​ലി​ക​മ്യൂണിനി​ക്കേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും സാ​റ്റ​ലൈ​റ്റ് ക​മ്മ്യൂ​നി​ക്കേ​ഷ​ൻ സി​സ്റ്റം സ്ഥാ​പി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ഫ​സ്റ്റ് ക്ലാ​സ് ലൈ​സ​ൻ​സ് സ്റ്റാ​ർ​ലി​ങ്ക് മ​സ്‌​ക​ത്തി​ന് ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOman NewsElon MuskStarlink Satellite
News Summary - Now satellite internet services; approval for Elon Musk's Starlink
Next Story