എൻ.ആർ.ഐ കമീഷൻ അംഗം ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsമസ്കത്ത്: കേരള സർക്കാറിന് കീഴിൽ വരുന്ന എൻ.ആർ.ഐ കമീഷൻ അംഗം പി.എം. ജാബിർ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി കൂടിക്കാഴ്ച നടത്തി. സന്ദർശക വിസയിലെത്തി ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകളുടേതടക്കമുള്ള പ്രവാസികളുടെ വിവിധ കാര്യങ്ങൾ അദ്ദേഹം അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി.
വിസിറ്റ് വിസയിലെത്തിക്കുന്നവരെ തൊഴിൽ വിസയിലേക്ക് മാറ്റുന്നതിന് മുമ്പു എംബസിയുടെ അനുമതി ഉണ്ടാവണമെന്നാണ് എല്ലായിടത്തും ഉന്നയിച്ചിരുന്നത്. എന്നാൽ, ഇതിന് ഇപ്പോഴും ശാശ്വത പരിഹാരം ഉണ്ടായിട്ടിലെന്ന് ജാബിൾ ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
ഒമാനിലേക്ക് വിസിറ്റ് വിസയിൽ കൊണ്ടുവന്ന് താമസിപ്പിച്ച് യൂറോപ്പിലേക്കും അമേരിക്കയിലേക്കും മറ്റും മനുഷ്യരെ കടത്തുന്ന കാര്യത്തിലുള്ള ആശങ്കയും അംബാസഡറുമായി അദ്ദേഹവുമായി പങ്കുവെച്ചു. സാമൂഹ്യക്ഷേമ വിഭാഗത്തിന്റെ ചുമതലയേറ്റ ഫസ്റ്റ് സെക്രട്ടറി പ്രദീപ് കുമാറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഒമാനിൽനിന്നും ലഭിക്കുന്ന പരാതികൾ ശ്രദ്ധയിൽ പെടുത്തിയാൽ അവ പരിഹരിക്കുന്നതിന് അർഹിക്കുന്ന പ്രാധാന്യം തന്നെ നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായി ജാബിർ പറഞ്ഞു. മലയാളികളായ പ്രവാസികളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തുകയാണ് എൻ.ആർ.ഐ കമീഷന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.