'നൂറേ മദീന' സമാപിച്ചു
text_fieldsഇബ്ര: സഹ്റതുല്‍ ഖുര്‍ആന്‍ മദ്റസ ഇബ്രയുടെ ആഭിമുഖ്യത്തില്‍ നടന്ന മീലാദുന്നബി ആഘോഷങ്ങള്‍ 'നൂറേ മദീന'യുടെ സമാപനം വിപുലമായ ചടങ്ങുകളോടെ നടന്നു. ഇബ്ര അലായയിലെ ഒമാന്‍ വിമന്‍സ് സൊസൈറ്റി ഹാളിലായിരുന്നു പരിപാടികൾ. മദ്റസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, തിരുനബി ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രദര്‍ശനം, ഫ്ലവര്‍ ഷോ, ദഫ്മുട്ട്, സാംസ്കാരിക സമ്മേളനം, സ്പോർട്സ് ക്വിസ്, പ്രവാചക പ്രകീര്‍ത്തന സദസ്സ് എന്നിവ നൂറേ മദീനക്ക് മാറ്റുകൂട്ടി.
സാംസ്കാരിക സമ്മേളനം അല്‍ കാമില്‍ അല്‍ വാഫി ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ സാലിഹ് അല്‍ ബുസൈദി ഉദ്ഘാടനം ചെയ്തു. ശൈഖ് സുലൈമാന്‍ അല്‍ ബുസൈദി, ഷാനി (ഒ.ഐ.സി.സി), ടി.കെ. ജിജോ (കൈരളി) എന്നിവര്‍ സംസാരിച്ചു. മദ്റസ പ്രധാനാധ്യാപകന് മുഹമ്മദ് നിശാദ് അഹ്സനി, പ്രോഗ്രാം കമ്മിറ്റി അധ്യക്ഷന്‍ അബ്ദു നാസര്‍, ഐ.സി.എഫ് ഇബ്ര സെക്രട്ടറി സനീര്‍ പിണറായി, മദ്റസ സെക്രട്ടറി സജിനാസ്, നഈം തലശ്ശേരി എന്നിവര്‍ സംബന്ധിച്ചു. ഫിറോസ് അബ്ദുറഹ്മാന് സ്വാഗതവും ജലീല്‍ രണ്ടത്താണി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.