‘നൂറെ മദീന’ മീലാദുന്നബി ആഘോഷം
text_fieldsഇബ്ര: സഹ്റത്തുൽ ഖുർആൻ മദ്റസയുടെയും ഐ.സി.എഫ്, ആർ.എസ്.സി എന്നിവയുടെയും ആമുഖ്യത്തിൽ നടന്ന മീലാദുന്നബി ആഘോഷം നൂറെ മദീന ശ്രദ്ധേയമായി. ഇബ്ര അലായയിലെ ഒമാനി വനിത സമാജ ഹാളിൽ നടന്ന ആഘോഷ പരിപാടികൾക്ക് സാക്ഷ്യം വഹിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഒത്തുകൂടി. മദ്റസ വിദ്യാർഥികളുടെ കലാപരിപാടികൾ, ഫ്ലവർ ഷോ, ദഫ് മുട്ട്, സ്കൗട്ട്, ലക്ഷദ്വീപിൽ നിന്നുള്ള റൂമിയാന ബ്രദേഴ്സിന്റെ സൂഫിഗീതം, ത്വാഹാ തങ്ങൾ, അസ്ഹറുദ്ദീൻ റബ്ബാനി എന്നിവരുടെ ഇശൽ വിരുന്ന്, ബുർദ ആലാപനം എന്നിവ നൂറെ മദീനക്ക് മാറ്റുകൂട്ടി.
മദ്റസയുടെ ആഭിമുഖ്യത്തിൽ നടന്ന സാഹിറ കോഴ്സിൽ വിജയികളായവരെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. മദ്റസ മുഖ്യ രക്ഷാധികാരി ശൈഖ് ഖലീഫ സാലിഹ് അൽബുസൈദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യഅ്ഖൂബ് ആമിർ അൽ ഷൈബാനി (തൊഴിൽ മന്ത്രാലയം), ഷിബു ശിവദാസൻ (ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ്), അലി കോമത്ത് ( ഒ.ഐ.സി.സി), ജിന്റോ (കൈരളി), അസീസ് ( അജ്മൽ ഗ്രൂപ്), മദ്രസ പ്രധാനാധ്യാപകൻ മുഹമ്മദ് നിഷാദ് അഹ്സനി, ഫിറോസ് അബ്ദുറഹ്മാൻ, അബ്ദുൽ ജലീൽ രണ്ടത്താണി, സുൽഫിക്കർ നിലമ്പൂർ എന്നിവർ സംസാരിച്ചു. അലി അക്ബർ സഖാഫി വിദ്യാർഥികളുടെ കലാപരിപാടികൾ ക്രോഡീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.